നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ പിടിക്കാൻ ബിജെപി. കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ, ചാത്തന്നൂർ, കൊട്ടാരക്കര, കുന്നത്തൂർ നിയമസഭാ മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന കണക്കുട്ടലിലാണ് പാർട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 30,000ത്തിലധികം അധികവോട്ടുകളാണ് ബിജെപിക്ക് നേടാനായത്. മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പ്രതീക്ഷിച്ചതിനേക്കാൾ മുന്നേറ്റം നടത്താൻ കഴിഞ്ഞെന്ന ആത്മവിശ്വാസവും പാർട്ടി ജില്ലാ ഘടകത്തിനുണ്ട്. ഇതോടെ ബിജെപി അണികൾ ആവേശത്തിലാണ്.
Also Read: കൊട്ടിയത്ത് ലക്ഷങ്ങൾ വിലയുള്ള ആഡംബര ബൈക്ക് ഉപേക്ഷിച്ചനിലയിൽ
ജില്ലയിലെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കൃത്യമായ സ്ഥാനാർത്ഥികളെ മുൻകൂർ കണ്ടെത്തി നിയോഗിക്കാനാണ് പാർട്ടി തീരുമാനം. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ശൂരനാട് രാജശേഖരനെ മൂന്നാമതാക്കി ബി.ജെ.പി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ചാത്തന്നൂരാണ് നിശ്ചയമായും വിജയിക്കാൻ കഴിയുമെന്ന് ബി.ജെ.പി കണക്ക് കൂട്ടുന്ന ജില്ലയിലെ ആദ്യത്തെ മണ്ഡലം. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ ബി.ബി.ഗോപകുമാർ തന്നെയാകും ഇത്തവണയും സ്ഥാനാർത്ഥി.
Post Your Comments