
കോട്ടയം : പാല ഉൾപ്പെടെ നാല് സീറ്റുകളിലും എൻ.സി.പി തന്നെ മത്സരിക്കുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ. പാല സീറ്റിന്റെ കാര്യത്തിലുള്ള ഉൽക്കണ്ഠ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പുതിയ ആൾ വന്നതിന്റെ പ്രശ്നം ഞങ്ങൾ മാത്രം അനുഭവിക്കണമെന്ന് പറയുന്നതിൽ യുക്തിയുണ്ടോ. ജയിച്ച സീറ്റ് തോറ്റയാൾക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. യു.ഡി.എഫിന് പിന്നാലെ പോകേണ്ട കാര്യമില്ലല്ലോ ഞങ്ങൾക്ക്. നാൽപ്പത് കൊല്ലമായി ഞങ്ങൾ ആ പാർട്ടിയുമായി ഉടക്കി നിൽക്കുകയാണ്. മറ്റ് പല പാർട്ടികളും എൽ.ഡി.എഫ് വിട്ടപ്പോഴും ഞങ്ങളതിൽ ഉറച്ചുനിൽക്കുകയായിരിക്കുന്നു. അങ്ങനെയുള്ള ഞങ്ങളെന്തിനാണ് എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ പോകുന്നതെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
അതേസമയം, എൻ.സി.പിയുടെ ഭിന്നത താഴെ തട്ടിലേക്ക് നീങ്ങുകയാണ്. പാലക്കാട് ഒരു വിഭാഗം നടത്തുന്ന, ജനപ്രധിനിതികൾക്കുള്ള സ്വീകരണത്തിൽ നിന്ന് ഔദ്യോഗിക പക്ഷം വിട്ടുനിൽക്കും. മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും.
Post Your Comments