കൊല്ലം: മാലിന്യം കഴിച്ചു ജീവിക്കുന്ന ഐ.എ.എസ്
വിദ്യാര്‍ത്ഥിനിയുടെയും കുടുംബത്തിന്റെയും കഥ വ്യാജം , സമൂഹമാധ്യമങ്ങളിലൂടെ വന്‍തുക പിരിച്ചെടുക്കാനാണെന്ന് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുടുംബം പട്ടിണിയിലാണെന്ന് വരുത്തി തീര്‍ത്ത് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിച്ച് പണം പിരിച്ചെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.
Read Also : രാജ്യത്ത് കറന്‍സി നോട്ടുകളുടെ പ്രചാരത്തില്‍ വന്‍ വര്‍ധന
ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ പൊയ്ക്കാട് ഗിരിജന്‍ കോളനിയിലെ താമസക്കാരനായ കെ.വി ഷാജിയും കുടുംബവുമാണ് വ്യാജവാര്‍ത്ത നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. മണ്ണ് സംരക്ഷണ വകുപ്പിലെ ഡ്രൈവറായിരുന്ന ഇയാള്‍ അഞ്ചിലധികം സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതില്‍ ഒരാളെ മാത്രമാണ് നിയമപരമായി വിവാഹം കഴിച്ചിരിക്കുന്നത്.
കൊല്ലം ആശ്രാമത്തിനടുള്ള യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററിന് പുറകു വശത്തുള്ള മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചില മാധ്യമ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഷാജിയുടെ മകള്‍ സിവില്‍ സര്‍വ്വീസിന് പഠിക്കുന്നു എന്ന കാരണത്താല്‍ വലിയ ജന പിന്‍തുണ ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ആദിവാസി വിഭാഗത്തില്‍ പെട്ടവരായതിനാല്‍ സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും കണ്ടെത്തി.
Post Your Comments