ചെന്നൈ:തമിഴ്നാട്ടിൽ നിവാർ ചുഴലികാറ്റ് വളരെ ശക്തി പ്രാപിച്ച് കരയോട് അടുക്കുന്ന സാഹചര്യത്തിൽ 13 ജില്ലകളിൽ പൊതു അവധി വ്യാഴാഴ്ച വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. പൊതു ഗതാഗത സർവീസും ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ ചെന്നൈയിൽ നിന്നുള്ള 27 ട്രെയിനുകൾ കൂടി ദക്ഷിണ റെയിൽവേ റദ്ദാക്കി. 12 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments