News

കടലില്‍ തകര്‍ന്ന് വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു ; തിരച്ചില്‍ തുടരുന്നു

ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ അറുപത്തിരണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്

ജക്കാര്‍ത്ത : കടലില്‍ തകര്‍ന്ന് വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭ്യമായെന്ന് റിപ്പോര്‍ട്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭ്യമായ വിവരം അധികൃതരാണ് സ്ഥിരീകരിച്ചത്. ജാവ കടലില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. കൂടാതെ രണ്ട്  മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു.

ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ അറുപത്തിരണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാവികസേനയും യുദ്ധക്കപ്പലും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കനത്ത മഴയും കാറ്റും തിരച്ചിലിന് തടസമാവുകയാണ്. ശ്രീവിജയ എയറിന്റെ എസ്.ജെ – 182 എന്ന ബോയിംഗ് 737- 500 ക്ലാസിക് വിമാനമാണ് കടലില്‍ തകര്‍ന്ന് വീണത്.

വെസ്റ്റ് കലിമന്താന്‍ പ്രവിശ്യയിലേക്കു പോകുകയായിരുന്ന വിമാനം സോക്കര്‍നോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ഉച്ചയോടെയാണ് പുറപ്പെട്ടത്. പുറപ്പെട്ട് നാല് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. വിമാനം കടലില്‍ പതിയ്ക്കുന്നത് കണ്ടെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button