
നമ്മളുടെ ഓരോ ശരീരഭാഗത്തിനും ഓരോ പ്രത്യേകതയുണ്ട്. ചില ശരീരഭാഗങ്ങളില്‍ കൈകൊണ്ട് സ്പര്‍ശിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ദർ പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം
കണ്ണുകള്‍
കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതും, അവ തിരുമ്മുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ കണ്ണ് തിരുമ്മാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ പൊതുവെ പറയാറുണ്ട്. കണ്ണില്‍ ചെറിയതോതില്‍ പരിക്കേല്‍ക്കുന്നതിനും, അതുവഴി അണുബാധ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു
ചെവിയുടെ ഉള്‍ഭാഗം
ചെവിയില്‍ പഴുപ്പ് ഉണ്ടാകുമ്പോഴും ചെവി ചൊറിയുമ്പോഴുമൊക്കെ കൈവിരല്‍ കടത്തി ചൊറിയാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. ചെവിയില്‍ അണുബാധ ഉണ്ടാകാന്‍ ഇത് കാരണമാകും. അതുമാത്രമല്ല, ചെവിയുടെ ഉള്‍ഭാഗം വളരെ നേര്‍ത്തതായതിനാല്‍, മുറിവ് ഉണ്ടാകാനും ഇത് ഇടയാക്കും.
Read Also : ഹെലികോപ്റ്റർ അപകടം: മലയാളി ഫൊട്ടോഗ്രഫർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് അന്വേഷണം
മൂക്കിനുള്ളില്‍
ചെവി, കണ്ണ് എന്നിവയുടെയൊക്കെ കാര്യം പറഞ്ഞുതുപോലെയാണ് മൂക്കിന്റെ കാര്യവും. മൂക്കിന് ഉള്ളില്‍ വളരെ നേര്‍ത്ത ചര്‍മ്മമാണുള്ളത്. മൂക്കിനുള്ളില്‍ കൈയിടുന്നത്, മുറിവേല്ക്കാനും അണുബാധയ്ക്കുമൊക്കെ കാരണമാകും.
നഖത്തിന് അടിയില്‍
കാലിലെയും കൈയിലെയും നഖത്തിനുള്ളില്‍ വിരല്‍ ഇടുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ രോഗകാരികളായ ബാക്ടീരിയകള്‍ അവിടേക്ക് പ്രവേശിക്കുകയും അണുബാധ ഉണ്ടാക്കുകയും ചെയ്യും.
Post Your Comments