Latest NewsNewsInternational

ട്രംപിനെ പുറത്താക്കാൻ തയ്യാറല്ലെന്ന് ബൈഡൻ

ട്രംപിനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുതന്നെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്, ഭരണഘടനയുടെ 25 അംഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണം എന്നാണ് ഇവരുടെ ആവശ്യം

വാഷിംഗ്ടൺ: അമേരിക്കൻ കാപിറ്റോൾ മന്ദിരത്തിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്ചെയ്യാൻ വേണ്ട നടപടികൾ നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല എന്ന് സൂചനകൾ. പ്രതിനിധി സഭയിലെ സ്പീക്കർ നാൻസി പെലോസിയുമായി ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് നടത്തിയ ചർച്ചക്ക് ശേഷമാണ് ബൈഡൻ ഇക്കാര്യത്തെപ്പറ്റി സൂചന നൽകിയത്. എന്നാൽ പ്രസിഡൻ്റ് പദവിയിലിക്കാൻ ട്രംപ് യോഗ്യനല്ലെന്ന്‌ ബൈഡൻ കൂട്ടിച്ചേർത്തു.

അധികാരത്തിൽ തുടരാൻ 6 മാസമെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിനെതിരെ ഇംപീച്ച് നടപടികൾ സ്വീകരിക്കാമായിരുന്നു. ഇപ്പോൾ താൻ പദവി ഏറ്റെടുക്കുന്നതിലാണ് ശ്രദ്ധയുന്നുന്നത് ,സ്ഥാനമേൽക്കാൻ ഇനി രണ്ടാഴ്ച്ചയേ ബാക്കിയുള്ളു എന്നും ബൈഡൻ വ്യക്തമാക്കി.

ട്രംപിനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുതന്നെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഭരണഘടനയുടെ 25 അംഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണം എന്നാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button