അങ്കമാലി ടി.ബി. ജങ്ഷനിൽ സ്കൂട്ടർ യാത്രികയെ നടുറോഡിൽ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത് പൊലീസ് പിടിയിലായ കൊച്ചുത്രേസ്യ എന്ന സിപ്സിയെക്കുറിച്ചു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. യുവതിയെ നടുറോഡിൽ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സിപ്സിയെ പൊലീസെത്തി പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെയാണ്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇവർ.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപ്സി മുന്നിൽ സഞ്ചരിച്ച 20കാരിയെ അസഭ്യ വർഷത്തോടെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ പൊലീസിൽ വിവരമറിച്ചതോടെ എത്തിയ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച സിഫ്‌സി പൊലീസിനെ നന്നായി വട്ടംചുറ്റിച്ചു. പൊലീസ് സ്റ്റേഷനിൽവെച്ച് ഇവർ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവിൽ വനിതാ പൊലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്. ഇത് കൂടാതെ കോവിഡ് ടെസ്റ്റിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവർ പൊലീസ് നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധമുയർത്തി. താൻ കോവിഡ് ടെസ്റ്റിന് തയ്യാറല്ലന്ന നിലപാടിലായിരുന്നു സിഫ്‌സി.
read also:ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം
കൊരട്ടി സ്വദേശിയാണ് സിഫ്‌സിയെ വിവാഹം കഴിച്ചിരുന്നത്. മോഷണക്കേസ്സിൽ പൊലീസ് പിടിയിലായ ഇവരെ സ്വഭാവദൂഷ്യം മൂലം ഭർത്താവ് ഉപേക്ഷിച്ച് പോയെന്നു പോലീസ് പറയുന്നു. മയക്കുമരുന്ന് വിൽപ്പനയും സെക്‌സ് റാക്കറ്റ് പ്രവർത്തനങ്ങളുമൊക്കൊയായി നടക്കുന്ന ഇവർ മകനേക്കാൾ പ്രായം കുറവുള്ള കഞ്ചാവ് കേസ്സിലെ പ്രതിയ്‌ക്കൊപ്പമാണ് താമസമെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.48 വയസ്സാണ് പൊലീസിൽ പറഞ്ഞിട്ടുള്ളതെങ്കിലും ഇവരുടെ യഥാർത്ഥ പ്രായം 57-ആണെന്നും സൂചന.
മുൻപൊരിക്കൽ പൊലീസ് ലോക്കപ്പിലാക്കിയപ്പോൾ വസ്ത്രം ഊരിമാറ്റി ,ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവർ ഇറങ്ങിയോടി ഇവർ പലപ്പോഴും ഇത്തരം അടവുകൾ എടുത്തിട്ടുണ്ട്. പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യഭീഷിണി മുഴക്കിയും പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുകയും ചെയ്തിട്ടുണ്ട്
Post Your Comments