Latest NewsNewsIndia

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം : പ്രധാനമന്ത്രിയും രാഷ്ട്രപതിയും ധനസമാഹരണത്തിന് തുടക്കമിടുമെന്ന് വി.എച്ച്.പി

അഹമ്മദാബാദ് : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസമാഹരണത്തിനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്. ജനുവരി 14 മകര സംക്രാന്തി ദിനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന് ധനസമാഹരണത്തിന് തുടക്കമിടും.

എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍ തുടങ്ങിയവരുമായി ചേര്‍ന്നാകും ധനസമാഹരണം നടത്തുകയെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ദെ പറഞ്ഞു.  സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന എല്ലാവരില്‍ നിന്നും പണം സ്വീകരിക്കാനാണ് തീരുമാനം. എല്ലാവരും ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളിയാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആദിവാസി ഊരുകൾ , മലയോര പ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും സംഭാവന തേടും.ഗുജറാത്തിൽ ഒരു കോടി ആളുകളിൽ നിന്നും ധനസമാഹരണം നടത്താനാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button