തിരുവനന്തപുരം: കോവിഡ്ക്കാലത്ത് സംസ്ഥാന സർക്കാറിൻ്റെ പ്രധാന വരുമാന മാർഗങ്ങളിലെല്ലാം തിരിച്ചടി നേരിട്ടപ്പോൾ നേട്ടമുണ്ടാക്കി കേരള ലോട്ടറി. 2020ൽ നവംബറിൽ ഒറ്റ ദിവസം വിൽപന ഒരു കോടി കടന്നിരുന്നു. പ്രതിവാര ഭാഗ്യക്കുറികളുടെ വില 40 രൂപയായി ഏകീകരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഒറ്റ ദിവസത്തിലെ വിൽപന ഒരു കോടി കടക്കുന്നത്. ഇപ്പോൾ ശരാശരി പ്രതിദിനം 90 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിൽപന നടക്കുന്നുണ്ട്.
Also related: തിരുവനന്തപുരം അപകടങ്ങളുടെ തലസ്ഥാനം, നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്ക് പുറത്ത്
ലോക്ക് ഡൗണിന് ശേഷം ടിക്കറ്റ് വിൽപന വീണ്ടും തുടങ്ങിയപ്പോൾ 46 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചിരുന്നത്. വിൽപന വർദ്ധിച്ചതോടെ അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. വിൽപനപുനരാരംഭിച്ചപ്പോൾ കച്ചവടക്കാർക്ക് നൽകിയ ഇളവുകൾ വിൽപന വർദ്ധിപ്പിക്കാൻ ഇടയാക്കി. ലോട്ടറി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത കച്ചവടക്കാർക്ക് ഇത്തരത്തിൽ 3500 രൂപയുടെ കൂപ്പണുകളാണ് സർക്കാർ നൽകിയത്.
Also related: നാലാം ടെസ്റ്റ് നടക്കാനുള്ള സാധ്യത മങ്ങുന്നു
വ്യാജ ലോട്ടറിയെ കണ്ടെത്താൻ ടിക്കറ്റിലെ ക്യൂ ആർ കോഡ് പരിശോധിക്കാൻ ‘ഭാഗ്യകേരളം’ എന്ന മൊബെൽ ആപ്പ് തുടങ്ങിയതും വ്യാജൻ്റെ വിൽപന തടയാൻ സാധിച്ചതും ഗുണകരമായി. ഒപ്പം സമ്മാന വിതരണം വേഗത്തിൽ പൂർത്തിയാക്കാൻ തുടങ്ങിയതും കേരള ലോട്ടറിയുടെ വിൽപന വർദ്ധിക്കാൻ കാരണമായി എന്നാണ് വിലയിരുത്തലകൾ.
Post Your Comments