സിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് നടക്കാനുള്ള സാധ്യത മങ്ങുന്നു. പുതിയ കോവിഡ് കേസുകൾ വർദ്ധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബ്രിസ്ബേനിൽ സർക്കാർ ലോക്ക് ഡൗൺപ്രഖ്യാപിച്ചതാണ് നാലാം ടെസ്റ്റിനെ വീണ്ടും അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടത്.
Also related: കാപിറ്റോൾ കലാപം: ട്രംപ് അനുകൂലികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം
ബ്രിസ്ബേനിൽ ജനുവരി 15 മുതലാണ് നാലാം ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. ബ്രിസ്ബേനിൽ കോവിഡ് ചട്ടങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി നാലാം ടെസ്റ്റിനെത്തുന്ന ഇന്ത്യൻ ടീം ക്വോറൻ്റീനിൽ പോകണം എന്ന് പറഞ്ഞ സർക്കാരിൻ്റെ നിലപാടിനെ തള്ളി ഇന്ത്യൻ ടീം നേരത്തെ രംഗത്ത് എത്തിയിരുന്നു. അങ്ങനെയെങ്കിൽ ബ്രിസ്ബേനിലേക്ക് പോകേണ്ട എന്നാണ് ഇന്ത്യൻ ടീമിൻ്റെ നിലപാട്. ഇപ്പോൾ മൂന്നാം ടെസ്റ്റ് നടക്കുന്ന സിഡ്നി തന്നെ തന്നെ നാലാം ടെസ്റ്റിനും വേദിയാകും.
Post Your Comments