KeralaLatest NewsIndiaNews

ആലപ്പുഴ ബൈപാസ് തുറക്കാൻ വൈകുന്നത് പ്രധാനമന്ത്രി കാരണം; ആരും പ്രതിഷേധിക്കാത്തതെന്തെന്ന് ജി സുധാകരൻ

ആലപ്പുഴ ബൈപാസ് ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയാത്തത് പ്രധാനമന്ത്രി കാരണം

കൊച്ചിയിലെ വൈറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗികമായി ഉദ്ഘാടനം നടത്തുന്നതിനു മുൻപേ പ്രതിഷേധ സൂചകമായി വി ഫോർ കേരള മേൽപ്പാലം തുറന്നു കൊടുത്ത സംഭവം ഏറെ വിവാദമായിരുന്നു. എന്തുകൊണ്ടാണ് കൊച്ചിയിൽ മാത്രം ഇത്തരക്കാർ പ്രതിഷേധവുമായി വരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ചോദിക്കുന്നു.

Also Read: തിരുവല്ലയില്‍ ബാറ്ററി ഷോപ്പ് ഷോർട്ട് സര്‍ക്യൂട്ട് മൂലം കത്തി നശിച്ചു

എന്തുകൊണ്ട് ആലപ്പുഴ ബൈപാസ് വിഷയത്തിൽ ആരും പ്രതിഷേധിക്കുന്നില്ല എന്ന് ചോദിക്കുകയാണ് മന്ത്രി. ‘ആലപ്പുഴ ബൈപാസ് പണി തീര്‍ത്തിട്ട് ഒരുമാസമായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് പാലം ഉദ്ഘാടനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞിട്ട്. അതോടെ പാലത്തിന്റെ ഉദ്ഘാടനം നടത്തുന്നത് നിര്‍ത്തിവെക്കുകയാണ്. അവിടെ എന്താണ് ആരും കയറാത്തത്. എന്താ പ്രതിഷേധിക്കാത്തത്? കാത്തുനില്‍ക്കുന്നതൊക്കെ നാട്ടുനടപ്പാണ്’.- മന്ത്രി പറയുന്നു.

ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചതിനെ തുടർന്ന് ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് ആലപ്പുഴ ബൈപാസ്. എന്നാൽ, ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല. നവംബർ 20ന് അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് ഇ– മെയിൽ‍ ലഭിച്ചതായി ജി സുധാകരൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button