നിയമ സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ സീറ്റ് തർക്കങ്ങൾ ഉയർന്നു വരാറുണ്ട്. പാലാ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻസിപി നേതൃത്വം. തോറ്റ പാർട്ടിക്ക് സീറ്റ് വിട്ട് കൊടുക്കണമെന്നത് വിചിത്രമായ ആവശ്യമാണെന്നും ഒരു സീറ്റും എൻസിപി വിട്ടു നൽകില്ലെന്നും സംസ്ഥാന പ്രസിഡന്റ് ടി. പി പീതാംബരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു ടി. പി പീതാംബരൻ.
പുതിയ പാർട്ടികൾ മുന്നണിയിൽ വരുമ്പോൾ വിട്ടുകൊടുക്കേണ്ടത് എൻസിപി മാത്രമല്ല. പാർട്ടിയിൽ പിളർപ്പുണ്ടാകുകയില്ല. പാർട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരിഗണന ലഭിച്ചില്ല എന്ന പരാതി പൊതുവിൽ ജില്ലാ കമ്മിറ്റികൾക്ക് ഉണ്ട്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ യുഡി എഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും ടി. പി പീതാംബരൻ പറഞ്ഞു.
Post Your Comments