രാത്രി യാത്രക്കാരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്ന സംഘത്തിലെ യുവതിയെ തിരുവല്ലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ആലപ്പുഴ മുല്ലയ്ക്കല് പനയ്ക്കച്ചിറയില്‍ വീട്ടില്‍ അഞ്ചു എന്ന ഷിന്‍സി ഏലിയാസിനെയാണ് (19) തെളിവെടുപ്പിനായി പുളിക്കീഴ് പൊലീസ് തിരുവല്ലയിലെത്തിച്ചത്.
Also Read: ‘വിവേകം വേണം’; ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി
കഴിഞ്ഞ മാസം 19നായിരുന്നു ഷിൻസിയും കാമുകൻ വിനീതും കൂട്ടാളി മിഷേലും പൊലീസ് പിടിയിലായത്. രാത്രിയിൽ തിരുവല്ല വഴി വരുന്ന യാത്രക്കാരെ കൈകാണിച്ച് നിർത്തിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവർച്ച നടത്തിയിരുന്നത്. പണവും മൊബൈല്‍ ഫോണും വാഹനങ്ങളുമായിരുന്നു ഇവർ ലക്ഷ്യം വെച്ചിരുന്നത്. മധ്യവയസ്കരെയായിരുന്നു കൂടുതലും കൊള്ളയടിച്ചിരുന്നത്.
ഇവരെ പിടികൂടിയെങ്കിലും കാമുകന് വിനീത്, കൂട്ടാളി മിഷേല്‍ എന്നിവര്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിഞ്ഞിരുന്ന ഷിന്‍സിയെ പുളിക്കീഴ് സ്റ്റേഷന് പരിധിയില്‍നിന്ന് മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
Post Your Comments