KeralaLatest NewsNews

പാലത്തെക്കുറിച്ച് മോശം പറഞ്ഞവർ കൊഞ്ഞാണന്മാർ, നാണമില്ലാത്തവർ; കളി കൊച്ചിയിൽ വേണ്ട, മുന്നറിയിപ്പുമായി ജി സുധാകരൻ

വേല വേലായുധന്‍റടുത്ത് വേണ്ടെന്ന് ജി സുധാകരന്‍

വൈറ്റില മേൽപ്പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറ്റില മേൽപ്പാലം ഉദ്ഘാടനം കഴിഞ്ഞവേളയിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലത്തെ കുറിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തിയവർ കൊഞ്ഞാണന്മാരാണെന്ന് വൈറ്റില മേല്‍പ്പാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

പാലത്തിലൂടെ ലോറി പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്ന് പറഞ്ഞവരുണ്ട്. അത്തരത്തിൽ പണിതുവെയ്ക്കാൻ പൊട്ടന്മാരാണോ എഞ്ചിനീയർ?. ഇത്തരത്തിൽ അപമാവദങ്ങൾ പ്രചരിപ്പിക്കുന്നവർ കൊഞ്ഞാണന്മാർ ആണ്. അവർക്ക് മുഖമില്ല, നാണമില്ല. ധൈര്യവും ധാർമികതയുമില്ലെന്ന് മന്ത്രി പറഞ്ഞു.

Also Read: മഴയിൽ കോതമംഗലം പുഴയുടെ തടയണകളിൽ വന്നടിഞ്ഞത് മാലിന്യക്കൂമ്പാരം

‘പാലത്തിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടന്നു. മൂന്നാലുപേര്‍ പറയുകയാണ് വീ ഫോര്‍ കൊച്ചി എന്ന്. ഞങ്ങളെല്ലാം ആഫ്രിക്കയ്ക്ക് വേണ്ടിയാണോ? അവർ നാല് പേരാണോ കൊച്ചി? നാല് പേര്‍ ഉന്മാദാവസ്ഥയില്‍ രാത്രി എന്തെങ്കിലും തീരുമാനിച്ച് നാട്ടില്‍ നടന്ന് കോപ്രായം കാണിക്കുന്ന കോമാളികളല്ല കൊച്ചി എന്താണെന്ന് തീരുമാനിക്കേണ്ടത്. വേലായുധനോട് വേണ്ട വേല, വേറെ വല്ലടത്തും പോയി നോക്കിയാ മതി. ഇവിടെ എല്ലാ ന്യായമായി നടക്കും’- മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button