COVID 19Latest NewsIndiaNews

കോവിഡ് വാക്സിൻ കേന്ദ്ര സർക്കാറിൻ്റെ നേട്ടം, എംപിമാർക്കും ഉടനടി വാക്സിൻ നൽകണം, ജനങ്ങളുടെ ആശങ്കയകറ്റാൻ ക്യാംപയിൻ

മോദി സർക്കാരിൻ്റെ നേട്ടമായി വാക്സിൻ വിതരണത്തെ അവതരിപ്പിക്കുന്നതോടൊപ്പം ജനങ്ങൾക്കിടയിൽ വാക്‌സിൻ സംബന്ധിച്ച ആശങ്ക മാറ്റാൻ ബോധവത്ക്കരണവും ബിജെപിയുടെ നേതൃത്വത്തിൽ നടത്താനാണ് പാർട്ടി ആലോചിക്കുന്നത്

ന്യൂഡൽഹി: ഒരേ സമയം തദ്ദേശിയമായി നിർമ്മിച്ച രണ്ട് കോവിഡ് വാക്‌സിനുകൾക്ക് അനുമതി നൽകിയ അഭിമാനനേട്ടത്തിനെ കേന്ദ്രസർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാൻ ബിജെപി. രാജ്യം കോവിഡ് വാക്സിൻ വിതരണത്തിന് തീയ്യതി നിശ്ചയിച്ച് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് സുപ്രധാന തീരുമാനം ബിജെപി കൈ കൊണ്ടിരിക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപിമാർക്ക് വാക്‌സിൻ നൽകണമെന്ന നിർദേശവും ബിജെപി മുന്നോട്ട് വെക്കുന്നു.

Also related: ഇന്ത്യയിൽ ആദ്യം 3 കോടി ആരോഗ്യ പ്രവർത്തകർക്ക്, വാക്സിൻ വിതരണം 16 മുതൽ

മോദി സർക്കാരിൻ്റെ നേട്ടമായി വാക്സിൻ വിതരണത്തെ അവതരിപ്പിക്കുന്നതോടൊപ്പം ജനങ്ങൾക്കിടയിൽ വാക്‌സിൻ സംബന്ധിച്ച ആശങ്ക മാറ്റാൻ ബോധവത്ക്കരണവും ബിജെപിയുടെ നേതൃത്വത്തിൽ നടത്താനാണ് പാർട്ടി ആലോചിക്കുന്നത്. ഇതിന് വേണ്ടി ബൂത്ത് തലം മുതൽ പരിപാടികൾ നടത്താൻബിജെപി പ്രവർത്തകർക്ക് ഉടൻ നിർദ്ദേശം നൽകും.

Also related: പിണറായി വിജയൻ്റെ പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല : കമാൽ പാഷ

വാക്‌സിൻ ബോധവത്ക്കരണത്തിന് ഒപ്പം കേന്ദ്രസർക്കാരിന്റെ മറ്റ് പദ്ധതികളും ജനങ്ങളിൽ എത്തിക്കാനാണ് പ്രചരണ പരിപാടിയിലുടെ ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കോവിഡ് വാക്സിനെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷത്ത ആരോപണത്തെയും ഈ നീക്കത്തിക്മറികടക്കാനുളള നീക്കമാണ് ബിജെപി ഇതുവഴി ലക്ഷ്യമിടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button