Latest NewsIndiaNews

കർഷകരെ സംരക്ഷിക്കും; ബംഗാളിലെ കര്‍ഷകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ജെ.പി നദ്ദ, അഭിമാനമെന്ന് കർഷക കുടുംബം

പശുവിന് തീറ്റ നല്‍കുന്ന ചിത്രവും പുറത്ത്!

ബംഗാൾ സന്ദർശനത്തിനിടെ കർഷകരുടെ കുടുംബം സന്ദർശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. സന്ദർശനത്തിനിടെ ഉച്ചഭക്ഷണം സമീപത്തുള്ള കർഷക കുടുംബത്തിൽ നിന്നായിരുന്നു. കര്‍ഷകന്റെ വീട്ടില്‍നിന്ന് ജെ.പി നദ്ദ അടക്കമുള്ളവർ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ബിജെപി.

Also Read: യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈ ഓവറോ പാലമോ ഇടതുസര്‍ക്കാര്‍ ചെയ്തിട്ടില്ല;പരിഹാസവുമായി ഉമ്മന്‍ ചാണ്ടി

പുര്‍ബ ബര്‍ദ്ധമാന്‍ ജില്ലയിലുള്ള ജഗദാനന്ദപൂരിലുള്ള കർഷകന്റെ വീട്ടിൽ നിന്നായിരുന്നു ഭക്ഷണം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും പാർട്ടി പ്രവർത്തകരും നദ്ദയ്ക്കൊപ്പമുണ്ടായിരുന്നു. നദ്ദയുടെ സന്ദർശനത്തിൽ കർഷക കുടുംബം ആഹ്ളാദത്തിലാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ തങ്ങളുടെ വീട്ടില്‍ ഭക്ഷണം കഴിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബാംഗമായ മംഗലി മണ്ടല്‍ പ്രതികരിച്ചു.

ബംഗാളിൽ ബിജെപി അധികാരത്തിൽ വരുമെന്നും മമ്‌ത എന്തിനാണ് ഭയക്കുന്നതെന്നും നദ്ദ ചോദിച്ചു. ര്‍ക്കാര്‍ രൂപീകരിച്ച് സംസ്ഥാനത്തുള്ള കര്‍ഷകരെ സഹായിക്കുമെന്നും നദ്ദ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button