![](/wp-content/uploads/2021/01/cycle.jpg)
വടക്കഞ്ചേരി : വിദ്യാർഥിയുടെ സൈക്കിൾ മോഷ്ടിക്കുന്ന സി.സി.ടി.വി. ദൃശ്യം പുറത്ത്. വെള്ളിയാഴ്ച രാവിലെ 10.45നായിരുന്നു സംഭവം.ഷാ ടവറിലെ പാർക്കിങ് സെന്ററിൽ വെച്ചായിരുന്നു ടപ്പല്ലൂർ സ്വദേശിയായ വിദ്യാർഥി സുഹൈലിന്റെ സൈക്കിൾ നഷ്ടമായത്.
പാർക്കിങ് സ്ഥലത്ത് സൈക്കിൾ നിർത്തിയതിനുശേഷം മുകളിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് കഴിഞ്ഞ് വന്നപ്പോൾ സൈക്കിൾ കാണാനില്ലായിരുന്നു. വടക്കഞ്ചേരി പോലീസിൽ പരാതി നൽകി. രണ്ടുപേർ സൈക്കിളെടുത്ത് പോകുന്നതാണ് സി.സി.ടി.വി. ദ്യശ്യങ്ങൾ. വടക്കഞ്ചേരിപോലീസ് അന്വേഷണമാരംഭിച്ചു.
Post Your Comments