
രാജപുരം: വെറ്റില മുറുക്കാൻ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ് കത്തി വയറ്റിൽ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം. എണ്ണപ്പാറ മുക്കുഴിയിൽ ബിജു (38) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനുശേഷം വെറ്റില മുറുക്കുന്നതിനായി വീടിന് പുറത്തേക്കിറങ്ങി അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു ഉണ്ടായത്. ഇതിനിടെ തറയിലെ കത്തി വയറ്റിൽ തുളഞ്ഞുകയറുകയായിരുന്നു. ഇതേ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന ബിജു ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. മാതാവ്: തങ്കമ്മ. ഭാര്യ: നീതു. മൂന്നുമാസം പ്രായമുള്ള ആൺകുട്ടിയുണ്ട്.
Post Your Comments