അബുദാബി: യുഎഇയില്‍ ഇതുവരെ എട്ടരലക്ഷത്തിലേറെ പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരിക്കുന്നു. ക്രോൺ വൈറസ് രോഗ ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസൊലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കി ചുരുക്കിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിക്കുകയുണ്ടായി.
യുഎഇയില്‍ ഇതുവരെ 8.3 ലക്ഷത്തിലേറെ പേർക്കു കൊവിഡ് വാക്സിൻ നൽകിയതായി ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചിരിക്കുകയാണ്. ദിവസേന 47,000 പേർക്കാണ് കുത്തിവയ്‍പ് നടത്തുന്നത്. മൂന്ന് മാസത്തിനകം 50% പേർക്കും വാക്സിൻ നൽകാനാണ് പദ്ധതിയെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.
Post Your Comments