KeralaLatest NewsNews

താൽക്കാലിക രാഷ്​ട്രീയ നേട്ടത്തിന്​​ സാമുദായിക ധ്രുവീകരണമാണ്​ ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത് : എൻകെ. പ്രേമചന്ദ്രൻ

മന്ത്രി കെടി ജലീൽ അടക്കമുള്ളവരുടെ മൗനം ആപത്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മലപ്പുറം: താൽക്കാലിക രാഷ്​ട്രീയ നേട്ടത്തിന്​​ സാമുദായിക ധ്രുവീകരണമാണ്​ ഇടത് പക്ഷ ജനാതിപത്യ മുന്നണി ലക്ഷ്യംവെക്കുന്നതെന്ന്​ കൊല്ലം എംപി എൻകെ. പ്രേമചന്ദ്രൻ. മുസ്ലിം വിരുദ്ധ രാഷ്​ട്രീയത്തിലൂടെ ബോധപൂർവം ബിജെപി അടക്കമുള്ള വർഗീയ ഫാഷിസ്​റ്റ്​ സംഘടനകളെ ശാക്​തീകരിക്കുകയാണ്​ ഇടത് മുന്നണി ചെയ്യുന്നത് എന്ന് പറഞ്ഞ അദ്ദേഹം, ഇസ്ലാമോഫോബിയ വളർത്താനുള്ള ​ബോധപൂർവ ശ്രമങ്ങളാണിത്​ എന്ന് വ്യക്തമാക്കി. മന്ത്രി കെടി ജലീൽ അടക്കമുള്ളവരുടെ മൗനം ആപത്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also related : കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം, കനത്ത സുരക്ഷ നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി

മലപ്പുറം പ്രസ്‌ക്ലബ് ഹാളില്‍ എടപ്പാള്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിൻ്റെ എട്ടാമത് പുരസ്‌കാരം മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽനിന്ന്​ ഏറ്റുവാങ്ങി സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button