തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ നിയമസഭാമാർച്ചിനു ജലപീരങ്കി പ്രയോഗിച്ചു.നിയമസഭയിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. നേമം മണ്ഡലം പ്രസിഡന്റ് ശ്രീജിത്തിന് ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റു.
Also related: പൊട്ടിയ കണ്ണാടി, ഉടഞ്ഞ വിഗ്രഹങ്ങള്‍, നിലച്ച ക്ലോക്ക് തുടങ്ങിയവ വീട്ടില്‍ സൂക്ഷിച്ചാല്‍
നിയമസഭക്കുള്ളിലേക്ക് ചാടിക്കയറിയ ചൂണ്ടിക്കല്‍ ഹരി, പ്രവീണ്‍, അനീഷ്, പ്രതീഷ് എന്നീ യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. യുവമോർച്ച നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.
Also related: നടി സീത ഇന്ന് യാസ്മിന്‍; മുസ്‌ലിം മതം സ്വീകരിച്ചതിനെക്കുറിച്ചു രേവതിയുടെ അനുജത്തി
ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കുംവരെ യുവമോർച്ച സമരം തുടരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് സിആര്‍’ പ്രഫുല്‍കൃഷ്ണ പറഞ്ഞു. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നത് നിയമസഭയ്ക്ക് അപമാനമാണെന്നും പ്രഫുല്‍കൃഷ്ണ കൂട്ടിച്ചേർന്നു.
Post Your Comments