ഇസ്ലാമാബാദ്: മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചു. പാകിസ്ഥാനിലാണ് സംഭവം. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്നതാണ് പ്രതികള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചത്. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also :വിനാശകാരിയായ ഇടിമിന്നലിനു പിന്നില്‍ കടലിലുണ്ടായ വലിയ മാറ്റം
സമാന കേസില്‍ കുറ്റാരോപിതനായ കോളജ് അദ്ധ്യാപകനെ പത്ത് വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു. ക്ലാസെടുക്കുന്നതിനിടെ പ്രവാചകനെ അപമാനിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനും, പിന്നീട് പ്രസിഡന്റിന് ദയാ ഹര്‍ജി നല്‍കാനും അവസരമുണ്ടാകും.
1980 ലെ സൈനിക ഭരണാധികാരി സിയാഉള്‍ ഹഖിന്റെ കാലത്താണ് പാക് മതനിന്ദ നിയമങ്ങള്‍ കര്‍ശനമാക്കിയത്. നിയമ പ്രാകാരം പ്രവാചകനിന്ദയ്ക്ക് പരമാവധി ശിക്ഷയായി വധശിക്ഷ ഏര്‍പ്പെടുത്തിയതും ഈ കാലത്തായിരുന്നു.
Post Your Comments