ന്യൂഡൽഹി : ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുംരാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു. എണ്ണക്കകമ്പനികൾ വില വര്‍ധിപ്പിച്ചതോടെ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 90.83 രൂപയായി. വ്യാഴാഴ്‌ച 23 പൈസകൂടി വര്‍ധിച്ചു. ഡീസലിന് 29 പൈസ കൂട്ടി ലിറ്ററിന് 81.07 രൂപയായി.
Read Also : കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് രണ്ടാം ഘട്ട ഡ്രൈറൺ
ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 84.20 രൂപയും 74.38 രൂപയുമാണ്. ചെന്നൈയില്‍ യഥാക്രമം 86.96 രൂപയും 79.72 രൂപയും കൊല്‍ക്കത്തയില്‍ യഥാക്രമം 85.68 രൂപയും 77.97 രൂപയുമാണ്.
കേരളത്തില്‍ ഡീസല്‍ വില ഇന്നലെ ലിറ്ററിന് 29 പൈസ വര്‍ദ്ധിച്ച് 80.21 രൂപയിലെത്തി (തിരുവനന്തപുരം). 24 പൈസ ഉയര്‍ന്ന് 86.22 രൂപയാണ് പെട്രോളിന്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയും കൂടി.
Post Your Comments