തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് രണ്ടാം ഘട്ട ഡ്രൈറണ്‍. പതിനാല് ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ജില്ലകളില്‍ ഒരുമെഡിക്കല്‍ കോളജ്/ജില്ലാ ആശുപത്രി / താലൂക്ക് ആശുപത്രി, ഒരു സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ മേഖലയിലെ ഒരുആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്.
രാവിലെ ഒന്‍പതു മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക.കുത്തിവയ്പ്പ് ഒഴികെയുള്ള മറ്റ് കാര്യങ്ങളെല്ലാം ഡ്രൈ റണ്ണില്‍ വിലയിരുത്തും. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് വാക്സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്.
രണ്ടാം ഘട്ട ഡ്രൈ റണ്ണിന് കേരളം സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.എപ്പോള്‍ വാക്സിന്‍ എത്തിയാലും കേരളം കൊവിഡ് വാക്സിനേഷന് സജ്ജമാണ്. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേര്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി വ്യക്തമാക്കി. ജനുവരി രണ്ടിന് നാല് ജില്ലകളില്‍ ആറ് ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കൊവിഡ് ഡ്രൈ റണ്‍ നടത്തുന്നത്.
Post Your Comments