KeralaCricketLatest NewsUAEIndiaNewsInternationalSportsGulf

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയടിച്ച് മലയാളി

വൺഡൗണായി ഇറങ്ങി 136 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 109 റൺസെടുത്ത റിസ്‌വാനാണ് മാൻ ഓഫ് ദി മാച്ചും

അബുദാബി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടിയല്ല എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഒരു മലയാളി സെഞ്ച്വറിത്തിളക്കം. തലശേരിക്കാരനായ ചുണ്ടങ്ങാപ്പൊയിൽ റിസ്‌വാൻ എന്ന മലയാളിയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ യുഎഇയ്ക്ക് മിന്നുന്ന വിജയം.

Also related: താൽക്കാലിക രാഷ്​ട്രീയ നേട്ടത്തിന്​​ സാമുദായിക ധ്രുവീകരണമാണ്​ ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത് : എൻകെ. പ്രേമചന്ദ്രൻ

അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് യുഎഇയുടെ അയർലണ്ടിനെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ, റിസ്‌വാന്റെ സെഞ്ചുറി മികവിൽ ഒരു ഓവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം സ്വന്തമാക്കി.

Also related: സൗദിയും ഖത്തറും ഇനി ഒരുമിച്ച് പുതിയ ലോകത്തേയ്ക്ക് : പുത്തന്‍ പ്രതീക്ഷകളുമായി പ്രവാസികളും

ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ യുഎഇ 1–0ന് മുന്നിലെത്തി. വൺഡൗണായി ഇറങ്ങി 136 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 109 റൺസെടുത്ത റിസ്‌വാനാണ് മാൻ ഓഫ് ദി മാച്ചും.

shortlink

Post Your Comments


Back to top button