കരിവെള്ളൂർ : കരിവെള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് ചികിത്സാ കേന്ദ്രം ഒരുങ്ങുന്നു. ആശുപത്രിയുടെ പിൻഭാഗത്തെ കെട്ടിടത്തിലാണ് സെക്കൻഡ് ലൈൻ പരിശോധനാ കേന്ദ്രം പണിയുന്നത്. കോവിഡ് ചികിത്സയ്ക്കു വേണ്ടി ഇവിടെ ഇരുപതോളം കിടക്കകൾ തയാറാക്കുകയും ശുചീകരണ പ്രവർത്തം നടത്തുകയും ചെയ്തു.
തളിപ്പറമ്പിലാണ് മറ്റൊരു ചികിത്സാ കേന്ദ്രം. അവിടെ പകുതിയോളം രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ ബാക്കിയുള്ളവരെ കരിവെള്ളൂരിലേക്ക് മാറ്റാനാണ് തീരുമാനം. ആശുപത്രിയിലുള്ള സേവനങ്ങളെ ബാധിക്കാത്ത നിലയിലാണ് കോവിഡ് ചികിത്സാ സൗകര്യം തയാറാക്കുന്നത്.
Post Your Comments