ഡല്‍ഹി: ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിൻ്റെ ഭീക്ഷണി ഇന്ത്യയിലും നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഷിക നിയമൾക്കെതിരെ പ്രതിഷേധിക്കുന്നവർ കൂട്ടം കൂടാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരത്തിലുള്ള രോഗവ്യാപനത്തിന് കാരണമാകും. ഈ വര്‍ഷമാദ്യം ഡല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ നിന്ന് കേന്ദ്രം ഇത് പഠിച്ചതല്ലേ എന്ന ശാസനയിലൂടെ കേന്ദ്ര സർക്കാറിനെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുള്‍പ്പെട്ട ബെഞ്ച് ഓർമ്മപ്പെടുത്തി.ഈ അവസ്ഥയിൽ കൂട്ടം കൂടുന്നത് വീണ്ടും തബ്‌ലീഗ് സമ്മേളനത്തിന് ശേഷം ഉണ്ടായ അവസ്ഥ ഉണ്ടാകാം, അതു കൊണ്ട് ആവശ്യയെ മുന്‍കരുതലുകള്‍ എടുക്കണം എന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദ്ദേശിച്ചു
Also related: ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്നു; ആന്ധ്രപ്രദേശ് സർക്കാരിനെതിരെ ബിജെപി
“ഡല്‍ഹി അതിര്‍ത്തിയില്‍ പലയിടങ്ങളിലും സമരം തുടരുകയാണ്. അതിനാല്‍, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ (കേന്ദ്രം) പറയണം ” ചീഫ് ജസ്റ്റിസ് ചോദിച്ചു.
സമരം ചെയ്യുന്ന കര്‍ഷകര്‍ രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ എടുക്കുന്നുണ്ടോയെന്ന് ജസ്റ്റിസുമാരായ എ. എസ്. ബോപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരുടെ ചോദ്യത്തിന് ”ഇല്ലെന്നായിരുന്നു ” സോളിസിറ്റര്‍ ജനറൽ മറുപടി നൽകിയത്. അങ്ങനെയെങ്കില്‍ നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനം മൂലമുണ്ടായപോലുള്ള അവസ്ഥ ആവർത്തിക്കുകയില്ലേ എന്ന സംശയം വീണ്ടും തുഷാർ മേത്തയോട് ജഡ്ജിമാർ ചോദിച്ചു. കേന്ദ്ര സർക്കാരിനെതിരെ കർഷകർ നടത്തുന്ന പ്രതിഷേധ സമരം കോവിഡ് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് പറഞ്ഞ് സുപ്രിയ പണ്ഡിത നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി കേന്ദ്ര സർക്കാറിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയത്.
Also related: ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടി, ഇപ്പോള്‍ ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ ഇല്ല
കര്‍ഷക സമരം മൂലം രോഗം വ്യാപിക്കുന്നത് തടയാന്‍ ഇതുവരെ എന്തൊക്കെ നടപടികൾ കേന്ദ്ര സർക്കാർ എടുത്തു എന്ന റിപ്പോർട്ട് ഉടനടി സമർപ്പിക്കാനും സുപ്രിംകോടതി കേന്ദ്രത്തിനോട് അവശ്യപ്പെട്ടു. മുന്‍കരുതല്‍ എടുത്തിട്ടില്ലെങ്കില്‍ കോടതിക്ക് അതില്‍ ആശങ്കയുണ്ടെന്നും, ഇനിയെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം എന്നും കോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി.
Post Your Comments