ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖിലെ ബഗ്ദാദ് ഇൻവസ്റ്റിഗേറ്റീവ് കോടതി. ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ജനുവരി മൂന്നിനാണ് തലസ്ഥാനത്തെ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് സുഹൃത്തായ അബു മഹ്ദിക്കൊപ്പം സുലൈമാനിയും കൊല്ലപ്പെട്ടത്. തെളിയിക്കപ്പെട്ടാൽ മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
Also Read: കോവിഡ് കാലത്ത് നിരവധി സാമ്പത്തിക ആശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു ; ഗവര്‍ണര്‍
അമേരിക്ക ആസൂതണം ചെയ്ത് നടപ്പിലാക്കിയ ഡ്രോൺ ആക്രമണം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ബാഗ്ദാദിലെ അന്വേഷണ കോടതിയിലെ ജഡ്ജിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷ്യ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ചതാണ് ഈ കോടതി.
Post Your Comments