അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളിയായ വിന്‍സന്റ് പാലത്തിങ്കലിനെതിരെ മലയാളികൾ രംഗത്ത്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തശേഷം ഡോണാൾഡ് ട്രമ്പിനോട് എന്നും കൂറുള്ള വിന്‍സന്റ് പാലത്തിങ്കൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, സംഭവം ചർച്ചയായതോടെ ഇദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇയാളുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാല ആരംഭിച്ചിരിക്കുകയാണ് മലയാളികൾ. ‘ട്രമ്പ് ആണ് നിങ്ങക്കടെ പ്രസിഡന്റ് എങ്കിൽ എന്തിനാണ് ഹേ ഇന്ത്യൻ കൊടിയുമായി പോയത് ? ഇന്ത്യാക്കാരുടെ പ്രസിഡന്റ് എന്തായാലും ട്രമ്പല്ല,ട്രമ്പ് പ്രസിഡന്റ് ആണ് അവന്റെ പ്രസിഡന്റെങ്കിൽ അവൻ ഇന്ത്യാക്കാരനുമല്ല… വെറുതെ നാണംകെടുത്താനായിട്ട്…’ ഇങ്ങനെയാണ് ഒരാൾ ഇട്ടിരിക്കുന്ന കമൻ്റ്.
Also Read: വാക്‌സിൻ വിതരണം രാജ്യത്ത് ഇന്നു മുതൽ
‘അമേരിക്കൻ പാർലമെന്റ് സംരക്ഷിക്കാൻ പോരാടുന്ന ജനാധിപത്യ പോരാളികൾക്ക് ഐക്യദാർഢ്യവുമായി ഇന്ത്യൻ പതാകയേന്തി ഒപ്പം അണിനിരന്ന ധീരദേശാഭിമാനിയ്ക്ക് പ്രണാമം. മലയാളികൾക്കിത് അഭിമാനനിമിഷം’ എന്ന രീതിയിലും പ്രതികരണം വരുന്നുണ്ട്. എന്നാൽ, ഇത് പാലത്തിങ്കലിനെ പരിഹസിക്കുന്ന തരത്തിലുള്ളതാണെന്ന് മാത്രം.
വിൻസൺ പാലത്തിങ്കൽ പ്രസിഡന്റിന്റെ എക്സ്പ്പോർട് കൗൺസിലിലിലെ ഒരു അംഗമാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ട്രമ്പ് ഇദ്ദേഹത്തെ കയറ്റുമതി കൗൺസിലിലേക്ക് നിയമിക്കാനായി നാമ നിർദേശം നൽകിയത്. വിർജിനിയയിൽ 27 വർഷങ്ങൾ ചിലവിട്ട വിൻസണിന്റെ കഴിവുകൾക്കുള്ള അംഗീകാരം എന്നോണമാണ് ട്രമ്പ് ഇദ്ദേഹത്തെ എക്സ്പ്പോർട് കൗൺസിലിലിലെ അംഗമാക്കിയത്. ഈ നേട്ടത്തിൽ ട്രംപിനോടുള്ള അകമഴിഞ്ഞ നന്ദിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ തന്നെയാണ് ഇദ്ദേഹം ചെയ്ത പുതിയ പ്രവൃത്തിയെന്നാണ് ഏവരും പറയുന്നത്.
Post Your Comments