
മാവേലിക്കര : തഴക്കരയിലെ വാടകവീട്ടിൽ നിന്ന് 29 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയുമായി (32) പോലീസ് തെളിവെടുത്തു. റിമാൻഡിലായിരുന്ന നിമ്മിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു ഉണ്ടായത്.
മാവേലിക്കര ഇൻസ്പെക്ടർ ബി. വിനോദ്കുമാർ, എസ്.ഐ. ജി. രാജീവ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ആർ. രേണുക, എൽ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് തഴക്കരയിലെ വാടകവീട്ടിൽ നിമ്മിയുമായി തെളിവെടുപ്പിനെത്തിയത്. കേസിലെ മുഖ്യപ്രതി പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ (40) വീടിനുള്ളിൽ കഞ്ചാവ് സൂക്ഷിച്ചിരുന്ന സ്ഥലങ്ങൾ നിമ്മി കാണിച്ചു കൊടുക്കുകയുണ്ടായി. ജയിലിൽ ഉപയോഗിക്കുന്നതിന് നിമ്മിക്ക് ആവശ്യമായ വസ്ത്രങ്ങളും മാസ്കും വാടകവീട്ടിൽനിന്ന് എടുക്കുന്നതിനു പോലീസ് അനുമതി നല്കുകയുണ്ടായി.
Post Your Comments