യുഎന്‍ : കോവിഡിനു പുറമെ മറ്റൊരു മഹാമാരി പൊട്ടിപുറപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന, കോവിഡിനേക്കാള്‍ മാരകം കോവിഡിനേക്കാള്‍ അപകടകാരിയായ ഈ മഹാമാരി ലോകത്തെ കീഴ്‌പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.
അതിവേഗം പടര്‍ന്നുപിടിക്കാന്‍ സാധിക്കുന്ന രോഗത്തിന് ‘ഡിസീസ് എക്‌സ്’ എന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പേര്. എക്‌സ് എന്നത് ആക്‌സ്മികമായി എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.
Read Also : ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം
ഇനിയും വിശദാംശങ്ങള്‍ തിരിച്ചറിയാനായിട്ടില്ലാത്ത, ഡീസീസ് X എന്നു തല്‍ക്കാലം പേരിട്ടിട്ടുള്ള രോഗത്തിന്റെ സാന്നിധ്യം ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കില്‍ കണ്ടെത്തിയതാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് .
കോംഗോയിലെ ഇന്‍ഗെന്‍ഡെയിലാണ് ഡിസീസ് X സംശയിക്കുന്ന ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും രക്തസ്രാവവുമുള്ള ഈ രോഗിയില്‍ എബോള അടക്കമുള്ള വിവിധ രോഗങ്ങളുടെ നിര്‍ണയത്തിനായി പരിശോധന നടത്തി. പക്ഷേ അതെല്ലാം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതോ മാരക രോഗമാകാമെന്ന സംശയമുയര്‍ന്നത്
കോവിഡിനെ പോലെ അതിവേഗം പടരുകയും എബോളയെ പോലെ മരണം വിതയ്ക്കുകയും ചെയ്‌തേക്കാമെന്നു സംശയിക്കുന്ന ഈ രോഗത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.
ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറയുന്നു
കോവിഡ് പ്രത്യക്ഷപ്പെടുന്നതിനു മുമ്പും നിരവധി ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും മാരകമായ ജന്തുജന്യ രോഗങ്ങളുടെ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. വനനശീകരണവും വന്യജീവികളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതും ഉള്‍ക്കാടുകളിലേക്കുപോലുമുള്ള മനുഷ്യന്റെ കടന്നുകയറ്റവും ഇത്തരം മാരക വൈറസുകള്‍ പുറത്തെത്താനും മനുഷ്യരിലേക്കു പടരാനും കാരണമാകുമെന്നും പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
Post Your Comments