![Apply now](/wp-content/uploads/2018/11/apply-now-e1605676231215.jpg)
പാലക്കാട്; കേരള ഗവ.പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യത 50 ശതമാനം മാര്‍ക്കോടു കൂടിയുള്ള പ്ലസ് ടു. രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ. പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. കോവിഡ് വ്യാപന കാലമായതിനാല്‍ ജനുവരി 20 വരെ തീയ്യതി നീട്ടിയിരിക്കുകയാണ്. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടുര്‍ പോസ്റ്റ്, പോസ്റ്റ് പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 8547126028
Post Your Comments