തിരുവനന്തപുരം: കേരളത്തിൽ ക്രിസ്ത്യൻ സഭകളുമായി ബിജെപി അടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളശബ്ദത്തിൽ വന്ന ലേഖനത്തിന് മറുപടിയുമായി ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോൻ. കഴിഞ്ഞ ലക്കം കേരള ശബ്ദത്തിൽ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവർ എന്ന പേരിൽ ചെറുകര സണ്ണി ലൂക്കോസ് എന്നയാൾ എഴുതിയ ലേഖനത്തിനാണ് ബി രാധാകൃഷ്ണമേനോൻ ഫേസ്ബുക്കിലൂടെ മറുപടി നൽകിയിരിക്കുന്നത്.
Also related: മതപരിവർത്തനം നടത്താനുള്ള ശ്രമം തടസ്സപ്പെടുത്തിയ വിശ്വഹിന്ദു പരിഷത്തിനെതിരെ പരാതിയുമായി ക്രിസ്ത്യൻ പാസ്റ്റർമാർ
ലോകമെങ്ങും ഇസ്ലാമിക തീവ്രവാദികൾ ഇത്തരമതസ്ഥരെ വേട്ടയാടുമ്പോൾ ആ വേട്ടക്കാരുടെ ഇരകൾ തമ്മിൽ സ്വമേധയാ ഒരു ഐക്യം ഉണ്ടാകുന്നുണ്ട്. അതിന്റെ ഭാഗമായി കേരളത്തിലും സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ -ക്രൈസ്തവ ഐക്യം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട് രാധാകൃഷ്ണൻ കേരള ശബ്ദത്തിൽ വന്നതിന് മറുപടിയായി എഴുതിയിട്ടുള്ള ലേഖനത്തിൽ പറയുന്നു.
കാലികമായ രാഷ്ട്രീയ സംഭവവികാസങ്ങളെ അപഗ്രഥനം ചെയ്ത് അത് ഹിന്ദു വിരുദ്ധമായും ഇടതു മുസ്‌ലിം പക്ഷപാതിത്വത്തോടെയും അവതരിപ്പിക്കുന്നകേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമാണ് കേരളശബ്ദം.ആ ലേഖനം മുന്നോട്ടു വെക്കുന്ന ഹിന്ദുവിരുദ്ധമായ കാര്യങ്ങൾക്ക് മറുപടിപറയേണ്ട കാര്യമില്ല എങ്കിൽപ്പോലും ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാതെ വയ്യ എന്ന് പറഞ്ഞാണ് രാധാക്യഷ്ണൻ്റെ ഫേസ്ബുക്ക് ലേഖനം ആരംഭിക്കുന്നത് തന്നെ.
Also related: ബിജെപിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ പൊട്ടന്മാരായിട്ടാണ് സംസാരിക്കുന്നതെന്ന് മാമുക്കോയ
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
കാലികമായ രാഷ്ട്രീയ സംഭവവികാസങ്ങളെ അപഗ്രഥനം ചെയ്ത് അത് ഹിന്ദു വിരുദ്ധമായും ഇടതു മുസ്‌ലിം പക്ഷപാതിത്വത്തോടെയും അവതരിപ്പിക്കുന്നകേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമാണ് കേരളശബ്ദം.യുക്തിവാദികളുടെയും ഹിന്ദു വിരുദ്ധരുടെയും ദൈവ–വിശ്വാസ നിഷേധികളുടെയും കൂത്തരങ്ങായിരുന്നു അവിടം .ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന വിശ്വാസ വിരുദ്ധ നാടകം എഴുതിയ പിഎം ആന്റണിയെ കണക്കിൽ കവിഞ്ഞു പിന്തുണച്ച ഒരു പ്രസിദ്ധീകരണം കൂടിയാണ് കേരള ശബ്ദം .കൂടാതെ സഭയിൽ നിന്നും മഹറോൻ ചൊല്ലിപുറത്താക്കിയ ജോസഫ് ഇടമറുക് എന്ന യുക്തിവാദി ദീർഘകാലം തന്റെ അജണ്ടകൾ നടപ്പിലാക്കികൊണ്ടിരുന്നതും കേരള ശബ്ദത്തിലൂടെയാണ്.
ലോകമെങ്ങും ഇസ്ലാമിക തീവ്രവാദികൾ ഇത്തരമതസ്ഥരെ വേട്ടയാടുമ്പോൾ ആ വേട്ടക്കാരുടെ ഇരകൾ തമ്മിൽ സ്വമേധയാ ഒരു ഐക്യം ഉണ്ടാകുന്നുണ്ട് .അതിന്റെ ഭാഗമായി കേരളത്തിലും സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ -ക്രൈസ്തവ ഐക്യം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട് . കേരള ശബ്ദത്തിൽ കഴിഞ്ഞ ലക്കത്തിൽ ചെറുകര സണ്ണി ലൂക്കോസ് എന്നയാൾ പേര് വെച്ചെഴുതിയ ഒരു ലേഖനം അതിന്റെ പ്രതിഫലനമാണ് .
ആ ലേഖനം മുന്നോട്ടു വെക്കുന്ന ഹിന്ദുവിരുദ്ധമായ കാര്യങ്ങൾക്ക് മറുപടിപറയേണ്ട കാര്യമില്ല എങ്കിൽപ്പോലും ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാതെ വയ്യ .
ലവ് ജിഹാദ്
——————-
മുസ്‌ലിം തീവ്രവാദികൾ കേരളത്തിൽ വളരെ സംഘടിതമായി അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ചു വശീകരിച്ചു കൊണ്ടുപോയി മതം മാറ്റുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.അങ്ങിനെയുള്ള ലവ് ജിഹാദ് ഇരകളെ ഈ മുസ്‌ലിം തീവ്രവാദികൾ ഐസിസ് താലിബാൻ ക്യാമ്പുകളിലേക്ക് എത്തിക്കുന്നു എന്നതും തെളിഞ്ഞതാണ്.ഇതൊരു ആരോപണമല്ല .കണ്മുന്നിൽ തെളിഞ്ഞ സത്യമാണ്.
ഹഗ്ഗിയ സോഫിയ
—————————
തുർക്കിയിലെ ഇസ്‌താംബൂളിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ ഹഗ്ഗിയ സോഫിയ പിടിച്ചെടുത്ത് മുസ്‌ലിം മസ്ജിദാക്കി മാറ്റിയത് സംഘപരിവാറല്ല .മുസ്‌ലിം തീവ്രവാദിയായ റജബ് ത്വയ്യിബ് എർദോഗാൻ ആണ്.അതും കൂടാതെ ക്രൈസ്തവ സഹോദരങ്ങളുടെ നെഞ്ചിൽ തീ കോരി ഇട്ടുകൊണ്ട് ചോരാ ചർച്ചും അയാൾ മുസ്‌ലിം മസ്ജിദാക്കി മാറ്റി .ക്രിസ്തീയ ദേവാലയത്തെ പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റിയ ഈ സംഭവത്തെ കേരളത്തിൽ മുസ്‌ലിം ലീഗ് ഉൾപ്പെടെ ഏതാണ്ടെല്ലാ മത തീവ്രവാദികളും സ്വാഗതം ചെയ്തു.സിപിഎമും കോൺഗ്രസ്സും അതിനു ഓശാന പാടി .ഇതിനൊന്നും സംഘപരിവാർ അല്ല ഉത്തരവാദികൾ.
1921 ലെ മുസ്‌ലിം അതിക്രമം
—————————————–
മലബാറിൽ ഖിലാഫത്തിന്റെ മറവിൽ നിരവധി അമുസ്ലീങ്ങളെ മുസ്‌ലിം തീവ്രവാദികൾ അക്രമിച്ചിട്ടുണ്ട്.അതിൽ നല്ല ഒരു വിഭാഗം ക്രൈസ്തവരും ഉണ്ട്.ആർത്താറ്റ് പള്ളി ഉൾപ്പെടെ പലപള്ളികളും ടിപ്പു സുൽത്താനും ആക്രമിച്ചു തകർത്തതാണ്.അവിടെ ആരാധന നടത്തിക്കൊണ്ടിരുന്ന വൈദികനെയും അയാൾ കൊന്നുകളഞ്ഞു.ഇപ്പോൾ 1921 കഴിഞ്ഞു നൂറു വര്ഷം തികയുമ്പോൾ മുറിവിൽ മുളകരച്ചു പുരട്ടുന്നത് പോലെ വാരിയൻ കുന്നനെ ഹീറോ ആക്കി സിനിമ എടുക്കുമ്പോൾ അന്നത്തെ ഇരകളായ ഹൈന്ദവ -ക്രൈസ്തവ വിഭാഗങ്ങൾക്ക് പൊള്ളലേൽക്കുക സ്വാഭാവികമാണ്.
ന്യുനപക്ഷങ്ങൾക്കുളള സർക്കാർ വിഹിതം വീതം വെക്കുന്നതിലെ അനീതി
————————————————————————————————–
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ന്യുനപക്ഷങ്ങൾക്കായി നൽകുന്ന പണം മുസ്ലീങ്ങൾ കൊള്ളയടിക്കുന്നു എന്ന പരാതി കാലങ്ങളായി ഉള്ളതാണ്.അതും സംഘ്പരിവാറോ ബിജെപിയോ ചെയ്തതല്ല.ഫണ്ടിന്റെ 80 % മുസ്ലീങ്ങൾക്ക് മാത്രമായി കൊണ്ടുപോകുന്നതിലെ അനീതി നാളിതുവരെ ഒരു മുസ്‌ലിം സംഘടനയും ചോദ്യം ചെയ്തതായി കണ്ടിട്ടില്ല.ഇന്നിപ്പോൾ ക്രൈസ്തവർ അവരുടെ ന്യായമായ അവകാശം ആവശ്യപ്പെടുമ്പോൾ അതിന്മേൽ വർഗീയത ആരോപിക്കുന്നവരുടെ മനസ്സ് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട് .
ഹിന്ദു -ക്രിസ്ത്യൻ സഹകരണം ഇരകളുടെ ഐക്യം എന്നനിലയിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്.ഏതു ചെറുകര സണ്ണി ലൂക്കോസ് ലേഖനം എഴുതിയാലും ആ ഐക്യം സംഭവിക്കുക തന്നെ ചെയ്യും
ബി രാധാകൃഷ്ണമേനോൻ
Post Your Comments