KeralaLatest NewsIndia

രഹന ഫാത്തിമയുടെ ‘ഗോമാതാ ഉലർത്ത്’ വീഡിയോക്കെതിരെ ഹൈക്കോടതിയിൽ പരാതി, ജാമ്യ വ്യവസ്ഥ ലംഘിച്ചു

താന്‍ പ്രവര്‍ത്തിച്ച എംപ്ലോയീസ് യൂണിയന്‍ പോലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഭയന്ന് മൗനം പാലിക്കുന്നുവെന്നും രഹന് ഫാത്തിമ

കൊച്ചി: ബിഎസ്എൻഎൽ ജോലി നഷ്ടമായതിനു പിന്നാലെ രഹന ഫാത്തിമക്ക് മറ്റൊരു തിരിച്ചടി. രെഹ്ന ഫാത്തിമ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന പരാതിയുമായി ബിജെപി ദേശീയ സമിതി അംഗം ബി രാധാകൃഷ്ണ മേനോൻ രംഗത്ത്. ഒരു കേസിന്റെ ജാമ്യത്തിൽ കഴിയുമ്പോൾ ഒരു തരത്തിലും മതവികാരം വ്രണപ്പെടുത്താൻ പാടില്ല എന്ന വ്യവസ്ഥയാണ് ഗോമാതാ ഉലർത്തിലൂടെ രെഹ്ന ഫാത്തിമ ലംഘിച്ചതെന്ന് അഡ്വക്കേറ്റ് ബി രാധാകൃഷ്ണമേനോന് വേണ്ടി അഡ്വക്കറ്റ് കൃഷ്ണരാജ് ആണ് ഹൈക്കോടതിയിൽ പെറ്റിഷൻ നൽകിയിരിക്കുന്നത്.

ഗോമാതാ ഉലർത്ത് എന്ന പേരിൽ പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുകയും പശുവിറച്ചി പാകം ചെയ്തതിലൂടെ ഹൈന്ദവ വികാരത്തെ വീണ്ടും മുറിപ്പെടുത്തിയെന്നാണ് പരാതി. ഇതോടെ ഹൈക്കോടതി രഹനക്ക് അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദാക്കുമെന്നാണ് സൂചന. ഇന്നലെ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് ബിഎസ്‌എന്‍എല്‍ പിരിച്ചു വിട്ടിരുന്നു. താന്‍ പ്രവര്‍ത്തിച്ച എംപ്ലോയീസ് യൂണിയന്‍ പോലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഭയന്ന് മൗനം പാലിക്കുന്നുവെന്നും രഹന് ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എന്നാൽ ശബരിമലയിൽ ആചാര ലംഘനം നടത്തിയതിനു മാത്രമല്ല, ഇവർക്കെതിരെ സഹപ്രവർത്തകർ പോലും തിരിഞ്ഞതായാണ് സൂചന. ഇവരുടെ ചില വിഡിയോകളും ഫോട്ടോകളും സഹപ്രവർത്തകർക്ക് അലോസരമുണ്ടാക്കിയെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയരുന്നുണ്ട്. ബിഎസ്എൻഎൽ ന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ടിൽ രഹനക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ശുപാർശ എന്ന് രെഹ്ന തന്നെ വെളിപ്പെടുത്തിയിരുന്നു. ഇവരെ ജോലിയില്‍ നിന്നും ‘compulsory retirement’ ചെയ്യാന്‍ BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റില്‍ ഓഡര്‍ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button