തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണമെന്ന് കസ്റ്റംസിന് കത്ത് നൽകിയ സംസ്ഥാന സർക്കാറിൻ്റെ നടപടിക്ക് തിരിച്ചടി. ഇത് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി നൽകിയ കത്തിന് കസ്റ്റംസിന്റെ കഠിനമായ ഭാഷയിലാണ് മറുപടി നൽകിയിരിക്കുന്നത്.
Also related: ഇസ്ലാമിക സ്റ്റേറ്റിൽ ചേർന്ന് രാജ്യദ്രോഹപ്രവർത്തനം, കണ്ണൂർ സ്വദേശിക്ക് 7 വർഷം കഠിന തടവ്
നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല എന്ന് കസ്റ്റംസ് സർക്കാരിനെയും സ്പീക്കറെയും ഓർമ്മിപ്പിച്ചു. പൊതുതാത്പര്യപ്രകാരമാണ് ഇ- മെയിലിൽ സ്പീക്കറുടെ അഡീഷണൽ പി എ അയ്യപ്പന് നോട്ടീസ് നൽകിയതെന്നും നിയമസഭാ സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ കസ്റ്റംസ് പറയുന്നു.ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല എന്നും കസ്റ്റംസ് കൂട്ടിച്ചേർത്തു.
Also related : ബിസിസിഐയുടെ ആസ്തിയിൽ വൻ വർദ്ധനവ്, 2597 കോടി രൂപ വർദ്ധിച്ച് 14,489 കോടിയായി
അതേസമയം ചോദ്യം ചെയ്യലിന് നാളെ തന്നെ ഹാജരാകണമെന്ന് കസ്റ്റംസ് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനോട് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. നിയമസഭാ അംഗങ്ങൾക്കുള്ള പരിരക്ഷ നിയമസഭാ മന്ദിരത്തിലുള്ള ഏതൊരാൾക്കും ഉണ്ടെന്ന് പറഞ്ഞ് സ്പീക്കർ നിയമസഭാ സെക്രട്ടറിയുടെ കത്തിനെ ന്യായീകരിക്കുമ്പോഴാണ് കസ്റ്റംസിൻ്റെ മറുപടി ശ്രീരാമകൃഷ്ണനും സർക്കാരിനും തിരിച്ചടിയായിരിക്കുന്നത്. അറസ്റ്റിന് മാത്രമേ സ്പീക്കറുടെ മുൻകൂർ അനുമതി വേണ്ടതുള്ളു എന്ന നിലപാടാണ് കസ്റ്റംസിനുള്ളത്.
Also related: ആന്ധ്രയിൽ ശ്രീരാമ വിഗ്രഹത്തിൻ്റെ തലയറുത്ത് മാറ്റി, പ്രതിഷേധിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ പോലിസ് അക്രമം
വിദേശത്ത് സർവ്വകലാശാല ആരംഭിക്കാൻ പണം മുടക്കി, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി വാട്ട്സ് ആപ്പ് ചാറ്റ് നടത്തി തുടങ്ങിയ നിരവധി ആരോപണങ്ങളും സ്പീക്കർക്കെതിരെ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റംസിന്റെ മറുപടിക്കത്ത് സ്പീക്കർക്കും സർക്കാരിനും തിരിച്ചടിയായി മാറും.
Post Your Comments