ഹൈദ്രാബാദ്: ആന്ധ്രയിലെ രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹത്തിൻ്റെ തല തകർത്ത് വാട്ടർ ടാങ്കിലിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സംഭവത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തിനു നേരെ പോലീസ് വ്യാപകമായി അക്രമമഴിച്ച് വിട് അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും ജനറൽ സെക്രട്ടറിയുമടക്കം നിരവധി പേർക്കാണ് പോലീസ് അതിക്രമത്തിൽ പരിക്കേറ്റിരിക്കുന്നത്. ബിജെപി നേതാവ് പി വിഷ്ണുകുമാർ രാജുവിനെ പോലീസ് വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
Also related: ഹിന്ദു-ക്രിസ്ത്യൻ ഐക്യം കാലം ആവശ്യപ്പെടുന്ന ഇരകളായവർ തമ്മിലുള്ള ഐക്യം , അതിൽ അസ്വസ്ഥരാകേണ്ട കാര്യമില്ല
പോലീസ് ബാരിക്കേഡ് മറികടന്ന് രാമതീർത്ഥ ക്ഷേത്രം സന്ദർശിക്കാൻ പോയ ആന്ധ്രാ പ്രദേശ് ബിജെപി ജനറൽ സെക്രട്ടറി പി വിഷ്ണുവർദ്ധൻ റെഡ്ഡിയെ പോലീസ് തടയുകയും മർദ്ധിക്കുകയും ചെയ്തു. മർദ്ദനത്തെ തുടർന്ന് തളർന്നു വീണ റെഡ്ഡിയെ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം വിജയനഗര മഹാരാജ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി വിശാഖപട്ടണം ആശുപത്രിയിലേക്ക് അയച്ചു. പോലീസ് മർദ്ദനത്തിൽ പരിക്റ്റേ ബിജെപി സംസ്ഥാന പ്രസിഡന്റ് സോമു വീരരാജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി നേതാക്കളായ നാഗോതു രമേശ്, ഭാനുപ്രകാശ് റെഡ്ഡി എന്നിവർക്കും പോലീസ് മർദ്ദനത്തിൽ പരിക്ക് പറ്റി. ക്ഷേത്രം സന്ദർശിക്കാനെത്തിയ ബിജെപി സംസ്ഥാന വക്താവ് സുഹാസിനി, മാധവ് എന്നിവരെയും പോലീസ് ബലം പ്രയോഗിച്ചു തടഞ്ഞു.
Also related: ശ്രീനാരായണ ഗുരുവിൻ്റെ ചിത്രം ബോധപൂർവ്വം മാറ്റി; ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ ലോഗോ വിവാദത്തിൽ
പ്രതിഷേധ സമരം നടത്തുന്നവരെ അഭിവാദ്യം ചെയ്തു എന്ന പേരിൽ ജിവിഎൽ നരസിംഹ റാവു എം പിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പോലീസ് അതിക്രമം സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്നും ഉടൻ ‘ അദ്ദേഹം വിഷയത്തിൽ ഇടപെടുമെന്നും ജിവിഎൽ നരസിംഹ റാവു അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യക്തമാക്കി.
400 വര്‍ഷം പഴക്കമുള്ള ആന്ധ്രയിലെ വിജയനഗരത്തിലുള്ള ശ്രീരാമന്‍റെ രാമതീര്‍ത്ഥം ക്ഷേത്രം ത്തിലെ കോദണ്ഡരാമൻ്റെ വിഗ്രഹമാണ് അക്രമികൾ തകർത്തത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 120 ലധികം അമ്പലങ്ങളാണ് ആന്ധ്രയിൽ തകര്‍ന്നത് എന്ന് തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബുനായിഡു ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്രിസ്ത്യൻ മുഖ്യമന്ത്രിയായ ജഗ് മോഹൻ റെഡ്ഡി രാജി വെക്കണം എന്നും രാമതീർത്ഥ ക്ഷേത്രം സന്ദർശിച്ച ശേഷം ഇന്നലെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
Post Your Comments