Latest NewsNewsIndia

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ മമത ബാനര്‍ജിക്കെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് പ്രതിഷേധവുമായി ബിജെപി

ഹൗറ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ബിജെപി നേതാക്കളെ വേദിയില്‍ കയറാന്‍ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാൽ, കേന്ദ്രമന്ത്രിയുടെ അഭ്യര്‍ത്ഥനകളെ വകവയ്ക്കാതെ, പ്രവര്‍ത്തകര്‍ ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി തുടര്‍ന്നു.

നേതാക്കളെ വധിക്കാനുള്ള ഹിറ്റ് സ്‌ക്വാഡിലെ അംഗം, പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി:മുഹമ്മദ് മുബാറഖ് അറസ്റ്റില്‍

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മമത ബാനര്‍ജിയോട് അശ്വിനി വൈഷ്ണവ് വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അശ്വിനി വൈഷ്ണവിനൊപ്പം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും വേദിയില്‍ സന്നിഹിതനായിരുന്നു.

അമ്മയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തത്. വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയ്ക്ക് മമത ബാനർജി നന്ദി അറിയിച്ചു.

റിസോര്‍ട്ട് വിവാദം: ഇപി ജയരാജനെതിരായ ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം

‘ഞങ്ങള്‍ക്ക് ഈ അവസരം നല്‍കിയതിന് നന്ദി പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് സങ്കടകരമായ ദിവസമാണ്. എന്നിട്ടും നിങ്ങള്‍ ഈ പരിപാടിയെ അഭിസംബോധന ചെയ്തു. നിങ്ങളുടെ അമ്മ, ഞങ്ങളുടെ കൂടി അമ്മയാണ്. നിങ്ങളുടെ ജോലി തുടരാന്‍ ദൈവം നിങ്ങള്‍ക്ക് ശക്തി നല്‍കട്ടെ. ദയവായി അല്‍പ്പം വിശ്രമിക്കുക’, മമത ബാനര്‍ജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button