തിരുവനന്തപുരം : പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടു നല്‍കുന്നത് സംബന്ധിച്ച് എല്‍ഡിഎഫുമായി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലെത്തുന്നു. രണ്ടാഴ്ചയ്ക്കുളളിൽ പവാർ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
പ്രഫുൽ പട്ടേലും പവാറിനൊപ്പം കേരളത്തിലെത്തും. പാർട്ടിക്കുളളിലെ തർക്കത്തിൽ ശരദ് പവാർ ആർക്കൊപ്പമെന്നത് നിർണായകമാണ്. കേരളത്തിലെത്തി ചർച്ച നടത്തുന്ന പവാർ തിരികെ മുംബയിലെത്തിയ ശേഷമായിരിക്കും മുന്നണി മാറ്റത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
എ കെ ശശീന്ദ്രന് പിന്നാലെ ശരദ് പവാറിനെ കാണാനായി മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും സംസ്ഥാന നേതാക്കളെ ഒപ്പം കൂട്ടി ഇന്നലെ മുംബയിൽ എത്തിയിരുന്നു. ഈ മാസത്തെ നിയമസഭ സമ്മേളനത്തിന് ശേഷം ഇടതുമുന്നണി വിടാനാണ് എൻ സി പിയുടെ നീക്കം. എന്നാൽ മുന്നണി വിടുന്നതിനെ ശശീന്ദ്രൻ പക്ഷം ശക്തമായി എതിർക്കുകയാണ്.
Post Your Comments