കോട്ടയം: ജില്ലയിൽ പക്ഷിപ്പനി റീപ്പർട്ട് ചെയ്തതോടുകൂടി വളർത്തുപക്ഷികളെ കൊന്നെടുക്കുകയാണ്. നീണ്ടൂരിൽ താറാവുകളെയും മറ്റു വളർത്തുപക്ഷികളെയും കൊന്നൊടുക്കൽ പൂർത്തിയാക്കിയതായാണ് വിവരം. 7597 താറാവുകളെയും 132 കോഴികളെയും ഇതിനോടകം കൊന്നു . 8 കിലോ താറാവ് തീറ്റ, 22 താറാവ് മുട്ട, 20 കോഴി മുട്ടയും ഇന്നലെ നശിപ്പിച്ചു.
കൊന്ന പക്ഷികളെ കത്തിച്ചു നശിപ്പിച്ചതിനുശേഷം ഫാമുകളും വീട്ടു പരിസരങ്ങളും അണുവിമുക്തമാക്കി.മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി, പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫിസർ ഡോ. സജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Post Your Comments