Latest NewsNewsInternational

ഒടുവിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച്‌ കിം

പാര്‍ട്ടിയും ജനങ്ങളും വലിയ നേട്ടങ്ങളുണ്ടാക്കിയെന്ന് കിം വ്യക്തമാക്കിയെങ്കിലും ദേശീയ സാമ്പത്തിക വികസനത്തിനായുള്ള പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതില്‍ തെറ്റുകള്‍ സംഭവിച്ചെന്ന് കിം വിലയിരുത്തിയത്.

പോഗ്യാംഗ്: സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം പരാജയപ്പെട്ടെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. തനിയ്ക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ചാണ് കിം ജോംഗ് ഉന്റെ പ്രസ്താവന. വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ നേതൃയോഗത്തിലായിരുന്നു കിം ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയുടെ ചരിത്രത്തില്‍ തന്നെ എട്ടാം തവണയാണ് പാര്‍ട്ടി യോഗം ചേരുന്നത്. ചൊവ്വാഴ്ച മുതലാണ് തലസ്ഥാന നഗരമായ പോഗ്യാഗില്‍ പാര്‍ട്ടി കോണ്‍ഗ്രസ് യോഗം തുടങ്ങിയതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയും ജനങ്ങളും വലിയ നേട്ടങ്ങളുണ്ടാക്കിയെന്ന് കിം വ്യക്തമാക്കിയെങ്കിലും ദേശീയ സാമ്പത്തിക വികസനത്തിനായുള്ള പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതില്‍ തെറ്റുകള്‍ സംഭവിച്ചെന്ന് കിം വിലയിരുത്തിയത്.

Read Also: പാക്കിസ്ഥാനില്‍ ചൈനീസ് ഭാഷ ഔദ്യോഗികം? സംഭവം ഇങ്ങനെ

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഉത്തര കൊറിയ കഴിഞ്ഞ വര്‍ഷം പദ്ധതി ഉപേക്ഷിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയും രാജ്യത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കി. പ്രതിസന്ധി മറികടക്കാനായി ഉത്തര കൊറിയ പല രാജ്യങ്ങളിലെയും എംബസികള്‍ അടച്ചു പൂട്ടുകയും ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ചൈനയുമായുള്ള വ്യാപാരത്തിലും ഇടിവുണ്ടായി. എന്നാല്‍ രാജ്യത്ത് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വേനല്‍ക്കാലത്തുണ്ടായ പ്രളയമാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയതെന്നുമാണ് ഉത്തര കൊറിയയുടെ വാദം.

shortlink

Related Articles

Post Your Comments


Back to top button