
പശ്ചിമ ബംഗാള്‍ : ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭരണം അവസാനിക്കുന്നതിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെപ്പോലെ അ്‌വര്‍ എതിരാളികളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.
അനിവാര്യമായ പരാജയം മമതയെ ആകെ അസ്വസ്ഥയാക്കിയിരിക്കുകയാണെന്നും സിംഗ് പറഞ്ഞു. രാഷ്ട്രീയ എതിരാളികളോട് അവര്‍ സ്വീകരിക്കുന്ന നടപടികള്‍ വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ പശ്ച്ചാത്തലത്തിലായിരുന്നു സിംഗിന്റെ വിമര്‍ശനം. കേന്ദ്രമന്ത്രിസഭാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ബീഹാറിലെത്തിയ സിംഗ് പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
നരേന്ദ്രമോദി പ്രധാനമന്ത്രിയാണെന്നത് പോലും അംഗീകരിക്കാന്‍ മമമത കൂട്ടാക്കുന്നില്ലെന്നും എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്ത നീതി ആയോഗില്‍ നിന്ന് അവര്‍ മാത്രമാണ് വിട്ടുനിന്നതെന്നും ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ 42 ലോക്‌സഭ സീറ്റുകളില്‍ 18 എണ്ണത്തില്‍ ബിജെപി വിജയിച്ചിരുന്നു. ബിജെപിയേക്കാള്‍ നാലു സീറ്റ് മാത്രമാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രമായിരുന്നു ബിജെപിക്ക്.
Post Your Comments