മൂവാറ്റുപുഴ: പട്ടാപ്പകൽ പള്ളിയിലെ ഭണ്ഡാരം തകർത്ത് മോഷണം. സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പള്ളിക്ക് അകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകർത്താണ് പണം കവർന്നിരിക്കുന്നത്. വൈകിട്ട് 3 മണിയോടെ പള്ളിയിൽ എത്തിയ മോഷ്ടാവ് പ്രാർഥനയ്ക്ക് എന്ന വ്യാജേന അകത്തു കടന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലൂടെ മോഷ്ടാവിനെ വ്യക്തമായി കാണാം.
മൂവാറ്റുപുഴ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള പള്ളി പകൽ സമയത്ത് പൂട്ടാറില്ലായിരുന്നു. മദ്ബഹയ്ക്കു മുന്നിലുള്ള ഭണ്ഡാരത്തിന്റെ മുന്നിൽ മുട്ടുകുത്തി പ്രാർഥിക്കുന്ന പോലെ ഇരുന്ന ശേഷമാണ് ഭണ്ഡാരം തുറന്ന് പണം മോഷ്ടിച്ചത്. മരം കൊണ്ടുള്ള ഭണ്ഡാരം ആയതിനാൽ തുറന്നു പണം എടുക്കാൻ കൂടുതൽ സൗകര്യമാകുകയും ചെയ്തു.
Post Your Comments