Latest NewsKeralaCinemaNewsEntertainment

ദിലീപ് വീണ്ടും തലപ്പത്ത്; പ്രശ്നങ്ങൾ പരിഹരിക്കാൻ ജനപ്രിയൻ രംഗത്ത്, ഫിയോക് ചെയർമാനായി താരത്തിന്റെ എൻട്രി

സിനിമാസംഘടനകള്‍ തമ്മിലുള്ള തര്‍ക്കം; അനുരഞ്ജന ചര്‍ച്ചയുമായി ദിലീപിന്റെ ഇടപെടല്‍

നീണ്ട ഇടവേളയ‌്ക്ക് ശേഷം ജനപ്രിയ നായകൻ ദിലീപ് സിനിമാ സംഘടനാ ചുമതലകളിൽ സജീവമാകുന്നു. ഇന്നലെ കൊച്ചിയിൽ നടന്ന ഫിലിം ചേംബറും തിയേറ്റർ ഉടമകളും തമ്മിലുള്ള ചർച്ചയിൽ ഫിലിം ചേംബറിനെ പ്രതിനിധീകരിച്ചാണ് താരമെത്തിയത്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനായി ചെയർമാനായ ദിലീപ് തന്നെയെത്തിയതോടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ഏവരും.

സിനിമാസംഘടനകൾ തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് അനുരഞ്ജന ശ്രമവുമായി നടൻ ദിലീപ് തന്നെ നേരിട്ട് രംഗത്തെത്തിയത്. സിനിമകൾ കൊടുക്കില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും തിയറ്റർ തുറക്കുമെന്ന് സംയുക്ത തീയറ്റർ ഉടമകളുടെ സംഘടന ആവർത്തിച്ചതോടെയാണ് ദിലീപുമായുള്ള ചർച്ച നടക്കുന്നത്.

Also Read: യുഎസ് കാപ്പിറ്റോൾ കലാപം : പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ നിലപാടെടുത്തു. തിയേറ്ററുടമകളും നിർമാതാക്കളും വിതരണക്കാരുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ തിയേറ്റർ തുറക്കാതിരിക്കാൻ ഒരു കാരണമല്ലെന്നും ചേംബർ വ്യക്തമാക്കി.

അമ്പതു ശതമാനം സീറ്റിൽ മാത്രം പ്രവേശനം നടത്തി സിനിമ പ്രദർശിപ്പിക്കാനാകില്ല. സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് തിയേറ്ററുകൾ തുറക്കാത്തത് എന്ന് കരുതേണ്ടെന്നും ചേംബർ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഫിയോക്കിന്റെ ചെയർമാൻ സ്ഥാനത്ത് ദിലീപ് തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button