Latest NewsIndiaNews

കേന്ദ്രസർക്കാരിന് രാഹുൽ ഗാന്ധിയെ പേടി, ബിജെപിക്കെതിരെ യുദ്ധം ചെയ്യുന്ന യോദ്ധാവാണ് രാഹുൽ: ശിവസേനാ മുഖപത്രം

രാഹുൽ കേന്ദ്രത്തിനെതിരെ പൊരുതുന്ന യോദ്ധാവ്

രാഹുൽ ഗാന്ധിയെ പുകഴ്ത്തി ശിവസേനാ മുഖപത്രം സാമ്ന. കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നുണ്ടെന്നും അതിന്റെ ഫലമെന്നോണമാണ് അവർ രാഹുൽ ഗാന്ധിക്കും കുടുംബത്തിനുമെതിരെ ഉയർത്തുന്ന വ്യാജ ആരോപണങ്ങളെന്നും എഡിറ്റോറിയൽ പറയുന്നു.

ഭാരതീയ ജനതാ പാർട്ടി രാഹുലിനെ ഭയപ്പെടുകയാണ്. കേന്ദ്ര സർക്കാരുടെ നയങ്ങൾക്കെതിരെ എല്ലായ്പ്പോഴും പൊരുതുന്ന ഒരു യോദ്ധാവാണ് അദ്ദേഹം. ഡൽഹിയിൽ അധികാരത്തിലിരിക്കുന്നവർ രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നു. ഗാന്ധി കുടുംബത്തെ അപകീർത്തിപ്പെടുത്തുക എന്ന സർക്കാർ പദ്ധതി നടപ്പിലാകില്ല. സത്യസന്ധനായ രാഹുൽ ഗാന്ധിയോടുളള സർക്കാരിൻറെ ഭയം നൂറിരട്ടിയാണ്.

Also Read: മതപരിവർത്തനം നടത്താനുള്ള ശ്രമം തടസ്സപ്പെടുത്തിയ വിശ്വഹിന്ദു പരിഷത്തിനെതിരെ പരാതിയുമായി ക്രിസ്ത്യൻ പാസ്റ്റർമാർ

രാഹുൽ ഗാന്ധി ദുർബലനായ നേതാവാണെന്ന ബിജെപിയുടെ ആരോപണം വെറും കള്ളമാണ്. അദ്ദേഹം ധൈര്യവാനാണ്. രാജ്യത്തിനു വേണ്ടി എപ്പോഴും നിലകൊള്ളുന്നയാൾ. രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയരും. രാജ്യത്തിന്റെ ചരിത്രം പറയുന്നത് ഇതാണെന്നും സാമ്ന ന്യായീകരിക്കുന്നു.

സേന എംപിയും സാമ്ന എക്സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവത്ത് രണ്ടാഴ്ച മുമ്പ് രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിൻറെ അനുനയമെന്നോണമാണ് പാർട്ടി മുഖപത്രത്തിൽ രാഹുലിനെ സ്തുതിച്ച് ലേഖനം വന്നതെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button