KeralaLatest NewsNewsIndia

അമിത് ഷായുടെ മാസ്റ്റർ പ്ളാൻ കോപ്പിയടിച്ച് കോൺഗ്രസ്; മിഷൻ 60 ആരംഭിക്കുന്നു!

ഒറ്റക്ക് 60 സീറ്റ് നേടണമെന്ന ആലോചനയുമായി കോണ്‍ഗ്രസ്

മിഷൻ ബംഗാൾ എന്ന പദ്ധതിയിലാണ് ബിജെപിയുടെ കേന്ദ്ര നൃതൃത്വം. ഇത്തവണ ബംഗാളിനെ കൈക്കുള്ളിലാക്കാനുള്ള എല്ലാ തന്ത്രങ്ങളും പദ്ധതികളും ബിജെപി തയ്യാറാക്കി കഴിഞ്ഞു. അതിനുള്ള ശ്രമങ്ങൾ ബിജെപി അധ്യക്ഷൻ അമിത് ഷാ ആരംഭിച്ച് കഴിഞ്ഞു. അമിത് ഷായുടെ മാസ്റ്റർ പ്ളാൻ വർക്ക് ഔട്ട് ആകുമെന്ന തോന്നൽ മറ്റ് പാർട്ടി നേതാക്കൾക്കിടയിലും ഉണ്ട്. ഇതിന്റെ സൂചനയാണ് കോൺഗ്രസ് ഒരുക്കുന്ന മിഷൻ 60.

Also Read: വട്ടിയൂര്‍ക്കാവിൽ ഇക്കുറി വിവി രാജേഷിന് പകരം കൃഷ്ണദാസ്; പുതിയ തന്ത്രവുമായി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്ളാനുകളാണ് കോൺഗ്രസ് തയ്യാറാക്കുന്നത്. പാര്‍ട്ടി മാത്രം 60 സീറ്റില്‍ വിജയമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതുകൂടാതെ, ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ സീറ്റും കൂട്ടിയാല്‍ ഭരണം ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കാന്‍ ഉറപ്പുള്ള സീറ്റുകള്‍, 50-50 സാധ്യതയുള്ള സീറ്റുകള്‍, തീരെ സാധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ വേര്‍തിരിച്ച് ഈ സീറ്റുകളിലൊക്കെ എന്തെല്ലാം ചെയ്യണം, മാറ്റങ്ങൾ വരുത്തണോ തുടങ്ങിയ എല്ലാ കാര്യങ്ങളും കൂട്ടമായി ആലോചിച്ച് തീരുമാനമെടുക്കും. ഒപ്പം, കേന്ദ്ര നേതാക്കൾ അടക്കമുള്ളവർ പ്രചരണത്തിനിറങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button