വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലത്തെ അനുകൂലിക്കാതെ ചോദ്യം ചെയ്ത് കാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധത്തിനിടയിൽ ഇന്ത്യന്‍ പതാക ഉയര്‍ന്നത് ചർച്ചയാവുന്നു.
Also related : സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം
ട്രംപ് അനുകൂലികള്‍ ക്വാപിറ്റോൾ മന്ദിരത്തിലേക്ക് നടത്തിയ മാർച്ചിനിടയിലാണ് ഒരു അജ്ഞാതന്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണപതാക ഉയർത്തിക്കാട്ടിയത്. മാർച്ചിനിടയിൽ എടുത്ത വീഡിയോയിലാണ് അമേരിക്കന്‍ പതാകയും ട്രംപിന്റെ നീല പതാകയും ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ദൃശ്യമുള്ളത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയോകളിലൂടെ പ്രചരിക്കുകയാണ്.
Also related : ബോളിവുഡ് നടൻ സോനു സൂദിനെതിരെ കേസ്
സംഭവത്തെ വിമർശിച്ചു കൊണ്ട് ബി ജെ പി എം പി വരുൺ ഗാന്ധി രംഗത്ത് എത്തിയിട്ടുണ്ട്. ‘എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക? ഇത് തീര്‍ച്ചയായും നമുക്ക് പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണ് ‘ എന്നാണ് വരുൺ സംഭവത്തെപ്പറ്റി ട്വിറ്ററിൽ കുറിച്ചത്.
Also related: കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ
ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ചില വലതുപക്ഷ സംഘടനകൾ ഡൽഹിയില്‍ പ്രത്യേക പൂജകൾ നടത്തിയിരുന്നു.ഇത്തരത്തിലുള്ള ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ടവരാകാം സംഭവത്തിന് പിന്നിൽ എന്നും സംശയം ഉയർന്നിട്ടുണ്ട്.
Post Your Comments