KeralaNattuvarthaLatest NewsNewsLife StyleHealth & Fitness

പക്ഷിപ്പനി; കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ?

ബുള്‍സ്‌ഐ വേണ്ട, മാംസം നല്ലവണ്ണം വേവിച്ചുപയോഗിക്കുക

കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ചിക്കൻ കഴിക്കരുതെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമായിരിക്കുകയാണ്. മാംസ ഉപഭോഗത്തിന് മൃഗസംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയകളിൽ വ്യാപക പ്രചരണം നടക്കുന്നത്.

Also Read: നിയമസഭാ അങ്കത്തിനൊരുങ്ങി ബിജെപി, സ്ഥാനാർത്ഥി ലിസ്റ്റിൽ സിനിമാതാരങ്ങൾ മുതൽ മറ്റ് പാർട്ടി നേതാക്കൾ വരെ

നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകണം. ഒപ്പം പാതിവെന്ത മാംസങ്ങളും പാതി വെന്ത മുട്ടയും കഴിക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പിൽ ഉണ്ട്. ഇത്തരത്തിൽ കൃത്യമായ രീതിയിൽ ശ്രദ്ധ നൽകിയാൽ മതിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

സാധാരണ കാലാവസ്ഥയില്‍ മാസങ്ങളോളം അതിജീവിക്കാന്‍ വൈറസിന് കഴിയും. പക്ഷേ, 60 ഡിഗ്രി താപനിലയില്‍ അരമണിക്കൂര്‍ വേവിച്ചാല്‍ വൈറസ് നശിച്ചുപോകും. കേരളത്തില്‍ താറാവിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളതെങ്കിലും മറ്റ് പക്ഷികളിലേക്ക് പകര്‍ന്നതായി റിപോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button