ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ ആസ്തിയിൽ പോയ വർഷം വൻ വർദ്ധനവ്. 2017-2018 വർഷത്തേക്കാൾ 2597 കോടി രൂപയാണ് ആസ്തിയിൽ പോയ വർഷം വർദ്ധിച്ചത്. ഇതോടെ ബിസിസിഐയുടെ ആകെ ആസ്തി മൂല്യം 14,489 കോടിയായി. 2017-2018 വർഷത്തിൽ 11892 കോടിയായിരുന്നു ബിസിസിഐയുടെ ആകെ ആസ്തി മൂല്യം.
Also related: ദേശീയ ഗാനത്തിനിടയിൽ ഈറനണിഞ്ഞ് മുഹമ്മദ് സിറാജ്, സിറാജിനെ പുകഴ്ത്തി പ്രമുഖർ
2018-2019 ൽ ബിസിസിഐയുടെ വരുമാനം 4017 കോടിയാണ്. ഇതിൽ 2407 കോടിയും ഐപിഎൽ ക്രിക്കറ്റിൽ നിന്നുമാണ് ലഭിച്ചത്. ഇന്ത്യൻ ടീമിൻ്റെ പരസ്യ – മാധ്യമ അവകാശം വഴി 828 കോടിയും ലഭിച്ചപ്പോൾ ഈ വർഷക്കാലയളവിലെ ചില വ് 1592 കോടി രൂപയാണ്.
Also related: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണ ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളും
ബിസിസിഐയുടെ ബാങ്ക് ബാലൻസ്, നിക്ഷേപങ്ങൾ, സ്റ്റേഡിയങ്ങൾ അടക്കും സ്ഥിരം ആസ്തി കൂടി പരിഗണിച്ചാണ് ആകെ ആസ്തി മൂല്യം കണക്കാക്കിയിരിക്കുന്നത്.
Post Your Comments