Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കേരളത്തില്‍ ഹൈന്ദവ വിരുദ്ധത വര്‍ധിക്കുന്നു,ലവ് ജിഹാദും, വാരിയന്‍ കുന്നനും ഉദാഹരണം

ക്രൈസ്തവ ദേവാലയമായ ഹഗ്ഗിയ സോഫിയ പിടിച്ചെടുത്ത് മുസ്ലിം മസ്ജിദാക്കി മാറ്റിയത് സംഘപരിവാറല്ല : വൈറലായി കുറിപ്പ്

കേരളത്തില്‍ ഹൈന്ദവ വിരുദ്ധത വര്‍ധിക്കുന്നു,ലവ് ജിഹാദും, വാരിയന്‍ കുന്നനും തുടങ്ങി ഉദാഹരണ സഹിതം വ്യക്തമാക്കി ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്. സംസ്ഥാനത്ത് ഈയിടെയായി കേള്‍ക്കാന്‍ തുടങ്ങിയ ലവ് ജിഹാദും ഹൈന്ദവ വിരുദ്ധത പ്രകടമാക്കുന്ന വാരിയന്‍കുന്നനുമെല്ലാം ഹിന്ദുവിരുദ്ധത പ്രകടമാക്കുന്നു. ഈ ഹൈന്ദവ വിരുദ്ധതയ്ക്ക് കൂട്ടുനില്‍ക്കുന്നതാകട്ടെ പ്രമുഖ പ്രസസിദ്ധീകരണമായ കേരളശബ്ദവും. യുക്തിവാദികളുടെയും ഹിന്ദു വിരുദ്ധരുടെയും ദൈവ–വിശ്വാസ നിഷേധികളുടെയും കൂത്തരങ്ങായിരുന്നു അവിടം .ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന വിശ്വാസ വിരുദ്ധ നാടകം എഴുതിയ പിഎം ആന്റണിയെ കണക്കില്‍ കവിഞ്ഞു പിന്തുണച്ച ഒരു പ്രസിദ്ധീകരണം കൂടിയാണ് കേരള ശബ്ദം .കൂടാതെ സഭയില്‍ നിന്നും മഹറോന്‍ ചൊല്ലിപുറത്താക്കിയ ജോസഫ് ഇടമറുക് എന്ന യുക്തിവാദി ദീര്‍ഘകാലം തന്റെ അജണ്ടകള്‍ നടപ്പിലാക്കികൊണ്ടിരുന്നതും കേരള ശബ്ദത്തിലൂടെയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകമെങ്ങും ഇസ്ലാമിക തീവ്രവാദികള്‍ ഇത്തരമതസ്ഥരെ വേട്ടയാടുമ്പോള്‍ ആ വേട്ടക്കാരുടെ ഇരകള്‍ തമ്മില്‍ സ്വമേധയാ ഒരു ഐക്യം ഉണ്ടാകുന്നുണ്ട് .അതിന്റെ ഭാഗമായി കേരളത്തിലും സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ -ക്രൈസ്തവ ഐക്യം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട് . കേരള ശബ്ദത്തില്‍ കഴിഞ്ഞ ലക്കത്തില്‍ ചെറുകര സണ്ണി ലൂക്കോസ് എന്നയാള്‍ പേര് വെച്ചെഴുതിയ ഒരു ലേഖനം അതിന്റെ പ്രതിഫലനമാണ് . ആ ലേഖനം മുന്നോട്ടു വെക്കുന്ന ഹിന്ദുവിരുദ്ധമായ കാര്യങ്ങള്‍ക്ക് മറുപടിപറയേണ്ട കാര്യമില്ല എങ്കില്‍പ്പോലും ഒന്ന് രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കാതെ വയ്യ .

Read Also : ആന്ധ്രയിൽ ശ്രീരാമ വിഗ്രഹത്തിൻ്റെ തലയറുത്ത് മാറ്റി, പ്രതിഷേധിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ പോലിസ് അക്രമം

ലവ് ജിഹാദ്
——————-
മുസ്ലിം തീവ്രവാദികള്‍ കേരളത്തില്‍ വളരെ സംഘടിതമായി അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ചു വശീകരിച്ചു കൊണ്ടുപോയി മതം മാറ്റുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.അങ്ങിനെയുള്ള ലവ് ജിഹാദ് ഇരകളെ ഈ മുസ്ലിം തീവ്രവാദികള്‍ ഐസിസ് താലിബാന്‍ ക്യാമ്പുകളിലേക്ക് എത്തിക്കുന്നു എന്നതും തെളിഞ്ഞതാണ്.ഇതൊരു ആരോപണമല്ല .കണ്മുന്നില്‍ തെളിഞ്ഞ സത്യമാണ്.

ഹഗ്ഗിയ സോഫിയ
—————————
തുര്‍ക്കിയിലെ ഇസ്താംബൂളിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ ഹഗ്ഗിയ സോഫിയ പിടിച്ചെടുത്ത് മുസ്ലിം മസ്ജിദാക്കി മാറ്റിയത് സംഘപരിവാറല്ല .മുസ്ലിം തീവ്രവാദിയായ റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ആണ്.അതും കൂടാതെ ക്രൈസ്തവ സഹോദരങ്ങളുടെ നെഞ്ചില്‍ തീ കോരി ഇട്ടുകൊണ്ട് ചോരാ ചര്‍ച്ചും അയാള്‍ മുസ്ലിം മസ്ജിദാക്കി മാറ്റി .ക്രിസ്തീയ ദേവാലയത്തെ പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റിയ ഈ സംഭവത്തെ കേരളത്തില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഏതാണ്ടെല്ലാ മത തീവ്രവാദികളും സ്വാഗതം ചെയ്തു. സിപിഎമ്മും കോണ്‍ഗ്രസ്സും അതിനു ഓശാന പാടി .ഇതിനൊന്നും സംഘപരിവാര്‍ അല്ല ഉത്തരവാദികള്‍.

1921 ലെ മുസ്ലിം അതിക്രമം
—————————————–
മലബാറില്‍ ഖിലാഫത്തിന്റെ മറവില്‍ നിരവധി അമുസ്ലീങ്ങളെ മുസ്ലിം തീവ്രവാദികള്‍ അക്രമിച്ചിട്ടുണ്ട്.അതില്‍ നല്ല ഒരു വിഭാഗം ക്രൈസ്തവരും ഉണ്ട്.ആര്‍ത്താറ്റ് പള്ളി ഉള്‍പ്പെടെ പലപള്ളികളും ടിപ്പു സുല്‍ത്താനും ആക്രമിച്ചു തകര്‍ത്തതാണ്.അവിടെ ആരാധന നടത്തിക്കൊണ്ടിരുന്ന വൈദികനെയും അയാള്‍ കൊന്നുകളഞ്ഞു.ഇപ്പോള്‍ 1921 കഴിഞ്ഞു നൂറു വര്‍ഷം തികയുമ്പോള്‍ മുറിവില്‍ മുളകരച്ചു പുരട്ടുന്നത് പോലെ വാരിയന്‍ കുന്നനെ ഹീറോ ആക്കി സിനിമ എടുക്കുമ്പോള്‍ അന്നത്തെ ഇരകളായ ഹൈന്ദവ -ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പൊള്ളലേല്‍ക്കുക സ്വാഭാവികമാണ്.

 

ന്യുനപക്ഷങ്ങള്‍ക്കുളള സര്‍ക്കാര്‍ വിഹിതം വീതം വെക്കുന്നതിലെ അനീതി
———————————————————————————–
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ന്യുനപക്ഷങ്ങള്‍ക്കായി നല്‍കുന്ന പണം മുസ്ലീങ്ങള്‍ കൊള്ളയടിക്കുന്നു എന്ന പരാതി കാലങ്ങളായി ഉള്ളതാണ്.അതും സംഘപരിവാറോ ബിജെപിയോ ചെയ്തതല്ല. ഫണ്ടിന്റെ 80 % മുസ്ലീങ്ങള്‍ക്ക് മാത്രമായി കൊണ്ടുപോകുന്നതിലെ അനീതി നാളിതുവരെ ഒരു മുസ്ലിം സംഘടനയും ചോദ്യം ചെയ്തതായി കണ്ടിട്ടില്ല. ഇന്നിപ്പോള്‍ ക്രൈസ്തവര്‍ അവരുടെ ന്യായമായ അവകാശം ആവശ്യപ്പെടുമ്പോള്‍ അതിന്മേല്‍ വര്‍ഗീയത ആരോപിക്കുന്നവരുടെ മനസ്സ് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട് .

ഹിന്ദു -ക്രിസ്ത്യന്‍ സഹകരണം ഇരകളുടെ ഐക്യം എന്നനിലയില്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.ഏതു ചെറുകര സണ്ണി ലൂക്കോസ് ലേഖനം എഴുതിയാലും ആ ഐക്യം സംഭവിക്കുക തന്നെ ചെയ്യും

ബി രാധാകൃഷ്ണമേനോന്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button